എന്‍. പ്രശാന്ത് ഐ.എ.എസി നെതിരെ സർക്കാർ അന്വേഷണം; റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍|Government inquiry against N Prashant IAS for criticizing Chief Secretary A Jayathilak on social media
Last Updated:
ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചെന്ന പേരിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്
ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിനെതിരെ സർക്കാർ അന്വേഷണം. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിർദേശം.
ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ആറു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന ചട്ടം നിലനിൽക്കേ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് 9 മാസത്തിനു ശേഷമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ മൂന്നു തവണ സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്തിരുന്നു. അഡീ.ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ അന്വേഷണ ഉദ്യോഗസ്ഥനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാള്‍ പ്രസന്റിങ് ഓഫിസറുമാണ്.
ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചെന്ന പേരിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറിക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ പ്രശാന്ത് ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
Thiruvananthapuram,Kerala
July 24, 2025 5:32 PM IST