Leading News Portal in Kerala

ഗൂ​ഗിൾ മാപ്പിന്റെ മറ്റൊരു ചതി; കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു|Another Google Maps accident Car carrying couple falls into ravine in Kottayam


Last Updated:

ക്രയിൻ എത്തിച്ചാണ് വാഹനം വെള്ളക്കെട്ടിൽ നിന്നും പുറത്തെത്തിച്ചത്

News18News18
News18

കോട്ടയത്ത് ​ഗൂ​ഗിൾ മാപ്പിനെ വിശ്വസിച്ച് യാത്ര തിരിച്ച ദമ്പതികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്ച പകലായിരുന്നു സംഭവം.

ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് ​ഗൂ​ഗിൾ മാപ്പ് പറഞ്ഞ വഴിയേ പോയി പണി വാങ്ങിയത്.

കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് തിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം കുഴിയിൽ വീണതിനെ തുടർന്ന് നിർത്തിയതിനാൽ വലിയ അപകടം ഉണ്ടായില്ല.

സമീപവാസികൾ ഓടിയെത്തി കാറിൽ ഉണ്ടായിരുന്നവരെ രക്ഷിക്കുകയായിരുന്നു. പിന്നീട് ക്രയിൻ എത്തിച്ചാണ് വാഹനം വെള്ളക്കെട്ടിൽ നിന്നും പുറത്തെത്തിച്ചത്. ഈ ഭാഗത്ത് മുൻപും ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.