Leading News Portal in Kerala

ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി  Narendra Modi surpasses Indira Gandhi becomes second longest-serving Prime Minister in Indias history


മോദിയുടെ പ്രധാനമന്ത്രി പദത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ

സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രി: 1947 ന് ശേഷം ജനിച്ച് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് പദവി ഏറ്റെടുക്കുന്ന ഏക പ്രധാനമന്ത്രിയാണ് മോദി.

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ് ഇതര നേതാവ്: കോൺഗ്രസ് പാർട്ടിക്ക് പുറത്തുനിന്നുള്ള മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും കൂടുതൽ കാലം മോദി അധികാരത്തിലിരുന്നു

ഹിന്ദി സംസാരിക്കാത്ത ഒരു സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി: ഗുജറാത്ത് സ്വദേശിയായ മോദി, പരമ്പരാഗത ഹിന്ദി ഹൃദയഭൂമിയിൽ നിന്നല്ലാതെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി.

സമാനതകളില്ലാത്ത തിരഞ്ഞെടുപ്പ് റെക്കോർഡ്: രണ്ട് പൂർണ്ണ കാലാവധി പൂർത്തിയാക്കുകയും രണ്ട് തവണ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും , 2014, 2019, 2024 വർഷങ്ങളിൽ തുടർച്ചയായി ജനവിധി നേടുകയും ചെയ്ത ഒരേയൊരു കോൺഗ്രസ് ഇതര പ്രധാനമന്ത്രിയാണ് മോദി.

സ്വന്തം നിലയിൽ ഭൂരിപക്ഷം: ലോക്‌സഭയിൽ പൂർണ്ണ ഭൂരിപക്ഷം നേടിയ ഏക കോൺഗ്രസ് ഇതര നേതാവായി അദ്ദേഹം തുടരുന്നു. 1971-ൽ ഇന്ദിരാഗാന്ധിക്ക് ശേഷം ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. തുടർച്ചയായ മൂന്ന് പൊതുതെരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് സ്വന്തം പാർട്ടിയെ നയിച്ച നേതാവായി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോഡിനൊപ്പവും മോദിയെത്തി.

സ്ഥിരമായ രാഷ്ട്രീയ നേതൃത്വം: തന്റെ രാഷ്ട്രീയ യാത്രയിൽ, മോദി തന്റെ പാർട്ടിയെ തുടർച്ചയായി ആറ് തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിച്ചു – ഗുജറാത്തിൽ മൂന്ന് (2002, 2007, 2012) ദേശീയ തലത്തിൽ മൂന്ന് (2014, 2019, 2024)

2014-ൽ, നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി 272 സീറ്റുകൾ നേടി ബിജെപി വൻ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരത്തിലെത്തി. അഞ്ച് വർഷത്തിന് ശേഷം, 543 ലോക്‌സഭാ സീറ്റുകളിൽ 303 എണ്ണം നേടി പാർട്ടി പ്രകടനം മെച്ചപ്പെടുത്തി. 2024-ൽ ബിജെപിക്ക് പകുതി സീറ്റ് പോലും നേടാൻ കഴിഞ്ഞില്ലെങ്കിൽ പോലും, ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന് എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണയോടെ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തി.

മലയാളം വാർത്തകൾ/ വാർത്ത/India/

ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി