‘ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകൾ?’; സന്തോഷ് പണ്ഡിറ്റ് | Santhosh pandit talk about Soumya murder case convict Govindachamy escaped from jail
Last Updated:
സൗമ്യ വധക്കേസ് ഉത്തർ പ്രദേശിൽ ആയിരുന്നെങ്കിൽ ഗോവിന്ദച്ചാമിക്ക് യു പി മോഡൽ ശിക്ഷ നൽകുമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു
ഗോവിന്ദചാമി ജയിൽ ചാടിയ സംഭവത്തിൽ പ്രതികരിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. ശാരീരിക വൈകല്യമുള്ള ഗോവിന്ദ ചാമി ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ട് എന്ന് ജനം എങ്ങനെ വിശ്വസിക്കാൻ കഴിയുമെന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്. സൗമ്യ വധക്കേസ് ഉത്തർ പ്രദേശിൽ ആയിരുന്നെങ്കിൽ യു പി മോഡൽ ശിക്ഷ നൽകുമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഗോവിന്ദ ചാമി ജയിൽ ചാടി രക്ഷപ്പെട്ട വാർത്ത അറിഞ്ഞു ഞെട്ടിപ്പോയി. (ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജെയിൽ ചാടുന്നത്) ട്രെയിനിൽ നിന്ന് സൗമ്യ എന്നാ ഒരു പാവം പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്. ഒറ്റക്കയ്യൻ ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ട് എന്ന് ജനം എങ്ങനെ വിശ്വസിക്കും?
ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകൾ? ക്രിമിനലുകളെ നമ്മുടെ നികുതി പണം ഉപയോഗിച്ച് മട്ടൻ ബിരിയാണി , ചിക്കൻ , മീൻ ഒക്കെ തീറ്റി കൊടുത്ത് സുഖവാസത്തിന് വിട്ടാൽ ഇതൊക്കെ സംഭവിക്കാം.. ഇനിയെങ്കിലും ജയിലിൽ നോൺ വെജി കൊടുക്കരുത്..പഴയത് പോലെ ഗോതമ്പ് ഉണ്ട കൊടുത്താൽ മതി. (വാൽ കഷ്ണം…ഇവൻ ഈ ചെയ്ത കൊലപാതകം ഉത്തർ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കിൽ,അന്നേ, യു പി മോഡൽ ശിക്ഷ നൽകി പടമായേനേ… )
വെള്ളിയാഴ്ച പുലർച്ചെ 1.15-നാണ് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ 9.30 ഓടെയാണ് പ്രതിയെ പിടികൂടിയത്. ശാരീരിക വൈകല്യമുള്ള ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ പുറത്തു നിന്നോ ജയിലിന് അകത്തു നിന്നോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ക്രൂരമായി ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
Thiruvananthapuram,Kerala
July 25, 2025 2:17 PM IST
‘ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകൾ?’; സന്തോഷ് പണ്ഡിറ്റ്