ഒന്നിച്ചു ചാടാന്‍ പദ്ധതിയിട്ടു എന്നാൽ…! ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം സഹതടവുകാരന്‍റെ അറിവോടെ|Govindachamy jail break with the help of a fellow inmate
Last Updated:
മെലിയാനായി ചോറ് ഒഴിവാക്കി ചപ്പാത്തി മാത്രം കഴിച്ച് ആഴ്ചകളുടെ പരിശ്രമമാണ് ഇരുവരും നടത്തിയത്
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം സഹതടവുകാരന്‍റെ അറിവോടെ. ഇന്ന് അർധരാത്രിയോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി ജയിലിൽ നിന്നും ചാടിയത്. ഗോവിന്ദചാമിയുടെ പദ്ധതികള്‍ അറിയാമെന്ന് സഹതടവുകാരൻ മൊഴി നൽകി.
ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായെന്ന് സഹതടവുകാരനായ തമിഴ്നാട് സ്വദേശി പൊലീസിനോട് പറഞ്ഞു. ഗോവിന്ദചാമിക്കൊപ്പം ജയില്‍ചാടാന്‍ സഹതടവുകാരനും പദ്ധതിയിട്ടിരുന്നു.
എന്നാൽ ഇയാൾക്ക് കമ്പിക്കുള്ളിലൂടെ പുറത്തുചാടാന്‍ കഴിഞ്ഞില്ലെന്നാണ് മൊഴി. മെലിയാനായി ചോര്‍ ഒഴിവാക്കി ചപ്പാത്തി മാത്രം കഴിച്ച് ആഴ്ചകളുടെ പരിശ്രമമാണ് ഇരുവരും നടത്തിയത്.
സെല്ലിന്‍റെ രണ്ട് കമ്പികള്‍ മുറിച്ചെടുത്താണ് ഗോവിന്ദചാമി പുറത്തുകടന്നത്. ജയിലിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെ നിന്നുമാണ് ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ തൃശ്ശൂരിലെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം.
വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. അർദ്ധരാത്രി 1.15 ഓടെയാണ് ഇയാൾ ഇന്ന് സെല്ലിൽ നിന്നും പുറത്തിറങ്ങിയത്.
July 25, 2025 5:28 PM IST