റോഡിലെ കുഴിയില്‍ ഓട്ടോറിക്ഷ വീണ് ആറുവയസുകാരി മരിച്ചു|Six-year-old girl dies after autorickshaw falls into pothole on road in malappuram
Last Updated:
അപകടത്തിനു പിന്നാലെ മണ്ണും മെറ്റലുമുപയോഗിച്ച് കുഴി അടക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി
റോഡിലെ കുഴിയില്‍ വീണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് തെറിച്ചു വീണ് ആറു വയസുകാരി മരിച്ചു. മലപ്പുറം തിരൂര്‍ ചമ്രവട്ടം റോഡിലെ കുഴിയില്‍ വീണാണ് അപകടം ഉണ്ടായത്.
അപകടത്തിനു പിന്നാലെ മണ്ണും മെറ്റലുമുപയോഗിച്ച് കുഴി അടക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശികളായ ഫൈസല്‍–ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസ ആണ് മരിച്ചത്.
അപകടം ഉണ്ടായതിനു പിന്നാലെ ഫൈസ അടക്കം പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു വയസുകാരിയുടെ ജീവന് രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. പുറമണ്ണൂര്‍ യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച ഫൈസ.
Malappuram,Kerala
July 25, 2025 8:18 PM IST