Leading News Portal in Kerala

‘തടവ് പുള്ളി ജയിലിൽ മീറ്റിങ്ങിനെത്തിയ മന്ത്രിയുടെ കാറിൽ കയറി സെക്രട്ടറിയേറ്റിലെത്തി രക്ഷപ്പെട്ടു’ മുൻ ഡിജിപി|Former DGP alexander jacob says a prisoner escapes from jail getting into ministers car in jail who came for meeting at the time of udf government


Last Updated:

തടവുപുള്ളികൾക്ക് ഉപ്പ് നൽകുന്നതു മുതൽ ജയിലിൽ സിസിടിവി വെക്കുന്നത് അടക്കമുള്ള നിയമങ്ങളിൽ ഉണ്ടായ മാറ്റമാണ് ഇത്തരം ജയിൽ ചാട്ടങ്ങൾക്ക് വളമാകുന്നതെന്നും അലക്സാണ്ടർ ജേക്കബ്

News18News18
News18

യുഡിഎഫ് ഭരണ കാലത്ത് ജയിലിൽ മീറ്റിംഗിനെത്തിയ മന്ത്രിയുടെ കാറിൽ കയറി ഒരു തടവ് പുള്ളി മന്ത്രിക്കൊപ്പം സെക്രട്ടറിയേറ്റിൽ എത്തി രക്ഷപ്പെട്ടുവെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്.

കേരളത്തിൽ കഴിഞ്ഞ 25 വർഷത്തിനിടെ 103 പേരാണ് ജയിൽ ചാടിയിട്ടുള്ളത് എന്നും ഇന്ത്യ ഒട്ടാകെ എടുക്കുമ്പോൾ 2200 പേര് ജയിൽ ചാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ​

ഗോവിന്ദച്ചാമിയെ ചാടി 4 മണിക്കൂറിനുള്ളിൽ‌ പിടികൂടിയെന്നുള്ളത് പ്രശംസനീയമാണെന്നും മുൻ‌ ‍ഡിജിപി. ജയിലിലെ കുറ്റവാളികളുമായി ബന്ധപ്പെട്ട നിയമത്തിൽ നൽകിയ ഇളവുകൾ ആണ് ഇത്തരത്തിൽ ജയിൽ ചാട്ടങ്ങൾക്ക് സഹായമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തടവുപുള്ളികൾക്ക് ഉപ്പ് നൽകുന്നതു മുതൽ ജയിലിൽ സിസിടിവി വെക്കുന്നത് അടക്കമുള്ള നിയമങ്ങളിൽ ഉണ്ടായ മാറ്റമാണ് ഇത്തരം ജയിൽ ചാട്ടങ്ങൾക്ക് വളമാകുന്നതെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു. നമ്മൾ ഒരു സിസ്റ്റം ഉണ്ടാക്കുമ്പോൾ ആ സിസ്റ്റത്തെയാണ് പഠിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച കാര്യങ്ങൾ തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളിലൊന്നും പഠിക്കുന്നില്ലല്ലോയെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘തടവ് പുള്ളി ജയിലിൽ മീറ്റിങ്ങിനെത്തിയ മന്ത്രിയുടെ കാറിൽ കയറി സെക്രട്ടറിയേറ്റിലെത്തി രക്ഷപ്പെട്ടു’ മുൻ ഡിജിപി