Leading News Portal in Kerala

അതിശയിപ്പിക്കുന്ന നക്ഷത്രക്കൂട്ടങ്ങളുടെ ചിത്രങ്ങളുമായി ഹബിൾ ടെലിസ്കോപ്പ് hubble telescope takes stunning images of galaxy in the outer space


Last Updated:

ഭൂമിയിൽ നിന്ന് മില്യൺ കണക്കിന് പ്രകാശവർഷങ്ങൾ അകലെ സ്ഥിതിചെയ്യുന്ന എൻ ജി സി 6744, എൻ ജി സി 3430 എന്നീ ഗ്യാലക്ശികളുടെ അതിമനോഹരവും അതിശയിപ്പിക്കുന്നതുമായ ചിത്രങ്ങളാണ് ഹബിൾ ടെലിസ്കോപ്പിൻ്റെ വൈൾഡ് ഫീൾഡ് ക്യാമറ 3 പകർത്തിയത്.

എൻ ജി സി 3430  ഗ്യാലക്ശി എൻ ജി സി 3430  ഗ്യാലക്ശി
എൻ ജി സി 3430 ഗ്യാലക്ശി

ബഹിരാകാശത്തെ അതിശയകാഴ്ച്ചകൾ പകത്തി നാസയുടെ ഹബിൾ ടെലിസ്കോപ്പ്. ഭൂമിയിൽ നിന്ന് മില്യൺ കണക്കിന് പ്രകാശവർഷങ്ങൾ അകലെ സ്ഥിതിചെയ്യുന്ന എൻ ജി സി 6744, എൻ ജി സി 3430 എന്നീ ഗ്യാലക്ശികളുടെ അതിമനോഹരവും അതിശയിപ്പിക്കുന്നതുമായ ചിത്രങ്ങളാണ് ഹബിൾ ടെലിസ്കോപ്പിൻ്റെ വൈൾഡ് ഫീൾഡ് ക്യാമറ 3 പകർത്തിയത്.

ഭൂമിയിൽ നിന്ന് 100 മില്യൺ പ്രകാശ വർഷം അകലെ സ്ഥിതിചെയ്യുന്ന എൻ ജി സി 3430 ഗ്യാലക്ശിക്ക് ഒരു ചുഴലിക്കാറ്റിൻ്റെ കണ്ണിൻ്റെ ആകൃതിയാണ്. വാതകങ്ങളും പൊടി പടലങ്ങളുമാണ് ഇത്തരം ഒരു ആകൃതി ഈ ഗ്യാലക്ശിക്ക് വരാൻ കാരണം. പുതിയ നക്ഷത്രങ്ങളുടെ ജനനവും മറ്റ് ഗ്യാലക്ശിക്ളെക്കുറിച്ചുള്ള സൂചനകളും ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണെന്നും ശാസ്ത്രജ്ഞ അഭിപ്രായപ്പെടുന്നു

ഇതിലെ എൻ ജി സി 6744 ന് നമ്മുടെ ഭൂമിയും സൂര്യനും മറ്റ് ഗ്രഹങ്ങളും ഉൾപ്പെടുന്ന ക്ഷീരപഥമെന്ന സ്പൈറൽ ഗ്യാലക്ശിയമായി രൂപത്തിൽ ഏറെ സാമ്യമുണ്ട്. വാതകങ്ങളും പൊടിപടലങ്ങളുമാണ് ഈ നക്ഷത്ര സമൂഹത്തെ ക്യാമറകാഴ്ചയിൽ മനോഹരമാക്കുന്നത്. മഞ്ഞ നിറത്തിലുള്ള നക്ഷത്രങ്ങളെ എൻ ജി സി 6744 ഗ്യാലക്ശിയുടെ മധ്യഭാഗത്തായി കാണാം. എറെ പഴക്കമുള്ള നക്ഷത്രങ്ങളാണ് മഞ്ഞ നിറത്തിൽ കാണപ്പെടുന്നത്. പിങ്ക് , നീല നിറത്തിലുള്ള നക്ഷത്രങ്ങളും ഗ്യാലക്ശി കാഴ്ച്ചയിലുണ്ട്. നീല നിറം പുത്തൻ നക്ഷത്രങ്ങളെ സൂചിപ്പിക്കുമ്പോൾ പിങ്ക് നിറം നക്ഷത്രങ്ങളുടെ ജനനത്തെ സൂചിപ്പിക്കുന്നു. ഇപ്പൊഴും സജീവമായി നിൽക്കുന്ന ഗ്യാലക്ശിയാണ് എൻ ജി സി 6744. രണ്ട് ലക്ഷത്തിലധികം പ്രകാശവർഷം വ്യാസം ഈ ഗ്യാലക്സിക്കുണ്ടെന്ന് ബഹിരാകാശ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ഇതേ ഗ്യാലക്ശിക്കകത്ത് 2005at എന്ന സൂപ്പർ നോവയെ 2005 ൽ കണ്ടെത്തിയിരുന്നു