Leading News Portal in Kerala

വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഷെയറിംഗ് ഫീച്ചർ ഉൾപ്പെടുത്താൻ മെറ്റ Meta about to introduce status sharing feature on Whats App


Last Updated:

നമ്മുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവരുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസുകൾ നമ്മുടെ സ്റ്റാറ്റസാക്കി ഷെയർ ചെയ്യാൻ റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റ്’ എന്ന പുത്തൻ ഫീച്ചർ വാട്ട്സ് ആപ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃസ്ഥാപനമായ മെറ്റ.

നമ്മുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവരുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളിൽ പലതും നമ്മുടെ സ്റ്റാറ്റസാക്കി ഷെയർ ചെയ്യാൻ പലപ്പോഴും നാം ആഗ്രഹിച്ചിട്ടില്ലേ. സ്റ്റാറ്റസുകളുടെ സ്ക്രീൻ ഷോട്ടുകൾ എടുക്കുക എന്നത് മാത്രമായിരുന്നു ഇതുവരെയുള്ള പോംവഴി. എന്നാൽ ഇതിനൊരു പരിഹാരമാരമായി ‘റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റ്’ എന്ന പുത്തൻ ഫീച്ചർ വാട്ട്സ് ആപ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃസ്ഥാപനമായ മെറ്റ.

മെറ്റയുടെ തന്നെ സമൂഹമാധ്യമ പ്ളാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഈ ഫീച്ചർ നേരത്തെ തന്നെയുണ്ട്. ഇതിൻ്റെ ചുവടുപിടിച്ചാണ് പുതിയ ഫീച്ചർ വാട്ട്സ് ആപ്പിലും അവതരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വാബെറ്റ് ഇൻഫോയുടെ ബ്ളോഗ് പോസ്റ്റിലാണ് ഇത്തരം ഒരു അപ്ഡേറ്റ് അണിയറയിൽ ഒരുങ്ങുന്നതായി പരാമർശിച്ചിരിക്കുന്നത്.

ഉദാഹരണത്തിന് നിങ്ങളെ ഒരു വാട്ട്സ് ആപ്പ് സ്റ്റാറ്റസിൽ ആരെങ്കിലും ടാഗ് ചെയ്യുകയോ മെൻഷൻ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റ് ഫീച്ചർ വഴി ആസ്റ്റാറ്റസിനെ നിങ്ങളുടെ മറ്റ് കോണ്ടാക്ടുമായി പങ്കിടാൻ സാധിക്കും. കൂടുതൽ പേരിലേക്ക് കണ്ടൻ്റ് എത്തുന്നതിനും ഇത് സഹായകമാകും. സ്റ്റാറ്റസ് ഷെയറിംഗ് ഇൻ്റർഫേസിനുള്ളിൽ ഇതിനായി പുതിയ ഒരു ബട്ടൺ കൂടി ഉൾപ്പെടുത്തുമെന്നാണ് വാബെറ്റ് ഇൻഫോയുടെ ബ്ളോഗിൽ പറയുന്നത്. നിങ്ങളെ മെൻഷൻ ചെയ്ത സ്റ്റാറ്റസുകൾ വളരെവേഗം ഷെയർ ചെയ്യാൻ ഇത് സഹായിക്കും. ബീറ്റാ വെർഷനിൽ മാത്രമെ ഈ സൌകര്യം ലഭ്യമാകുകയുള്ളു. മുൻപും ഇൻസ്റ്റാ ഗ്രാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മെറ്റ വാട്ട്സ് ആപ്പിൽ പുതിയ അപ്ഡേറ്റുകൾ വരുത്തിയിരുന്നു