വേണാട് എക്സ്പ്രസിൽ നിയമവിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം; ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ|molestation attempt to law student in venad express train thiruvananthapuram native arrested
Last Updated:
എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വര്‍ക്കലയില്‍ വെച്ചാണ് സംഭവം
തിരുവനന്തപുരം: ട്രെയിനിൽ നിയമവിദ്യാര്‍ഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ. വേണാട് എക്‌സ്പ്രസ്സിലാണ് സംഭവം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിലെ ലോ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വര്‍ക്കലയില്‍ വെച്ചാണ് സംഭവം. ട്രെയിൻ വർക്കലയിൽ എത്തിയപ്പോൾ പ്രതി യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. അതിക്രമം നേരിട്ടയുടൻ പെൺകുട്ടി റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു. ട്രെയിനിൽ നിന്നു പിടികൂടിയ പ്രതിയെ തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 26, 2025 7:21 AM IST