Leading News Portal in Kerala

യുഎസില്‍ വാട്ട്‌സ്ആപ്പിന് 10 കോടി സജീവ ഉപയോക്താക്കള്‍| WhatsApp has 10 crore active users in US


Last Updated:

ന്ത്യയില്‍ പ്രതിമാസം 50 കോടി സജീവ ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിന് ഉള്ളത്.

ടെക് ഭീമന്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന് യുഎസില്‍ പത്ത് കോടി സജീവ ഉപയോക്താക്കളെ ലഭിച്ചു. കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്ട്‌സ്ആപ്പ് സേവനത്തിന്റെ യുഎസിലെ കണക്കുകള്‍ ഇതാദ്യമാണ് കമ്പനി പുറത്തുവിടുന്നത്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളില്‍ 50 ശതമാനത്തില്‍ അധികം പേര്‍ക്കും ഐഫോണ്‍ ഉണ്ടെന്നും മെറ്റ അറിയിച്ചു. യുഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ പ്രതിമാസം 50 കോടി സജീവ ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിന് ഉള്ളത്.

ആഗോളതലത്തില്‍ വാട്ട്‌സ്ആപ്പിന് 200 കോടി സജീവ ഉപയോക്താക്കളാണ് ഉള്ളത്. ഗ്രൂപ്പ് മെസേജില്‍ സുരക്ഷിതരായിരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ഈ മാസം ആദ്യം വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഈ സൗകര്യം ഇതിനോടകം തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയതായി കമ്പനി അറിയിച്ചു.

ഐപാഡില്‍ ‘കമ്മ്യൂണിറ്റി ടാബ്’ എന്ന പുതിയ ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്ട്‌സ്ആപ്പ് എന്ന് റിപ്പോര്‍ട്ടുണ്ട്. ആപ്പില്‍ നിന്ന് നേരിട്ട് ഫോണ്‍ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചറും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.