പാലോട് രവിയുടെ ന്യായീകരണം വിലപ്പോകില്ല; ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ്|KPCC President sunny joseph says appropriate action will taken against palod ravi hate comment about congress
Last Updated:
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നുമായിരുന്നു പാലോട് രവിയുടെ പരാമർശം
പാലോട് രവിയുടെ ന്യായീകരണം വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ലെന്നും പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നുമായിരുന്നു ഫോണിലൂടെയുള്ള പാലോട് രവിയുടെ പരാമർശം.
മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
എന്നാൽ ഇതുകൊണ്ടൊന്നും തകരുന്നതല്ല കോൺഗ്രസ് പ്രവർത്തകരുടെ വീര്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാലോട് രവിക്കെതിരെ നടപടി പരിഗണനയിലാണോ എന്ന ചോദ്യത്തിന് വിഷയം പരിഗണനയിലെന്നാണ് കെപിസിസി പ്രസിഡന്റ് മറുപടി നൽകിയത്. വി.ഡി സതീശനെതിരായ വെള്ളാപ്പള്ളിയുടെ അധിക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് മതേതരപാർട്ടിയാണെന്നും വ്യക്തമാക്കി.
Thiruvananthapuram,Kerala
July 26, 2025 8:09 PM IST