Leading News Portal in Kerala

ഗോവിന്ദച്ചാമി ജയില്‍ ചാടാൻ നേരത്തെ പദ്ധതിയിട്ടിരുന്നു; ഭീഷണിയുമുണ്ടായി; ജയിൽ ജീവനക്കാരന്റെ വെളിപ്പെടുത്തൽ  Kannur central prison former employee reveals that Govindachami had already planned to escape from jail


Last Updated:

ജയിലിലെ നിയമങ്ങളൊന്നും ഗോവിന്ദച്ചാമി അനുസരിക്കാറില്ലായിരുന്നെന്നും ജയിൽ ജീവനക്കാരൻ പറഞ്ഞു

News18News18
News18

കൊടുംക്രിമിനലായ ഗോവിന്ദച്ചാമി ജയില്‍ച്ചാടുമെന്ന് ഭീഷണിയുടെ സ്വരത്തിൽ നേരത്തെ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായ അബ്ദുള്‍ സത്താര്‍ വെളിപ്പെടുത്തിയതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.ജയിൽ ചാടി വന്നാൽ തന്നെ കെട്ടിയിട്ട് വീട്ടിലെ എല്ലാവരെയും ബലാത്സംഗം ചെയ്യുമെന്നും കൊച്ചുകുട്ടികളെപ്പോലും വെറുതെ വിടില്ലെന്നും ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം  വെളിപ്പെടുത്തി.

കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ളോക്കിൽ നിന്ന് രക്ഷപെടുമെന്ന് ഗോവിന്ദച്ചാമി പറഞ്ഞപ്പോൾ തമാശയായിട്ടാണ് എടുത്തത്.എന്നാൽ കഴിഞ്ഞ ദിവസം ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നു കേട്ടപ്പോൾ ഭയംകാരണം അവധിയെടുത്ത് നാട്ടിലേക്ക് വന്നെന്നും അദേഹം പറഞ്ഞു. അബ്ദുള്‍ സത്താര്‍ നിലവില്‍ കൊട്ടാരക്കര സബ്ജയിലിലാണ് ജോലി ചെയ്യുന്നത്.

ജയിലിലെ നിയമങ്ങളൊന്നും ഗോവിന്ദച്ചാമി അനുസരിക്കാറില്ലായിരുന്നു. പലപ്പോഴും ജയിൽ നിയമങ്ങൾ നിർബന്ധിതമായി അനുസരിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അതിനാണ് തന്നെ ഭീഷണിപ്പെടുത്തയതെന്നും അബദുൾ സത്താർ പറഞ്ഞു. എന്തും ചെയ്യുന്ന സൈക്കോയാണവൻ. കോയമ്പത്തൂരിലെ ഒന്നോ രണ്ടോ ശ്മശാനത്തില്‍ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള മോഷണസാധനങ്ങള്‍ ഗോവിന്ദച്ചാമി സൂക്ഷിച്ചിട്ടുണ്ട്. അത് കൈകാര്യം ചെയ്യാന്‍ ആളുകളുമുണ്ട്. അവരാണ് കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അബ്ദുള്‍ സത്താര്‍ പറഞ്ഞു. മറ്റുള്ള തടവുകാരിൽ നിന്നാണ് ഇത്തരം കഥകൾ അറിഞ്ഞതെന്നും അബ്ദുൾ സത്താർ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഗോവിന്ദച്ചാമി ജയില്‍ ചാടാൻ നേരത്തെ പദ്ധതിയിട്ടിരുന്നു; ഭീഷണിയുമുണ്ടായി; ജയിൽ ജീവനക്കാരന്റെ വെളിപ്പെടുത്തൽ