തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് താത്കാലിക ചുമതല എൻ.ശക്തന്|n sakthan appointed as temporary dcc president thiruvananthapuram
Last Updated:
മുൻ സ്പീക്കറും മുൻ എംഎൽഎയുമാണ് ശക്തൻ
തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല കെപിസിസി വെെസ് പ്രസിഡന്റ് എൻ.ശക്തന് നൽകിയതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. വാർത്താകുറിപ്പിലൂടെയാണ് എംഎൽഎ ഈക്കാര്യം സ്ഥിരീകരിച്ചത്. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പാലോട് രവി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് എൻ.ശക്തന് താത്കാലിക ചുമതല നൽകിയത്. മുൻ സ്പീക്കറും കാട്ടാക്കട മുൻ എംഎൽഎയുമാണ് ശക്തൻ.
എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നുള്ള സ്വന്തം ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 50 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാൾ റെക്കോർഡിങ് പുറത്തുവന്നു മണിക്കൂറുകൾക്കകമായിരുന്നു രാജി. ഓഡിയോ പുറത്തായതോടെ കെപിസിസിയും എഐസിസിയും അതൃപ്തി രേഖപ്പെടുത്തുകയും ഒടുവില്‍ രാജി ആവശ്യപ്പെടുകയുമായിരുന്നു. വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീൽ ഒരു പരിപാടിക്കായി വിളിച്ചപ്പോൾ നടത്തിയ സംഭാഷണമാണു പുറത്തുവന്നത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 27, 2025 12:46 PM IST