‘ക്യാപിറ്റൽ പണിഷ്മെന്റ് മാധ്യമസൃഷ്ടി; പ്രചരിപ്പിക്കുന്നത് ഇല്ലാത്ത കാര്യങ്ങൾ:’ ചിന്താ ജെറോം|Chinta Jerome denies capital punishment statement against v s achuthanandan says its media creation
Last Updated:
ഈ വാക്ക് നേരത്തേയും അന്തരീക്ഷത്തിൽ ഉയർന്നു വന്നിരുന്നുവെന്നും ചിന്താ ജെറോം
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എതിരായ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ തള്ളി ചിന്താ ജെറോം.
ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അത്തരത്തിലുള്ള പരാമർശം ഉയർന്ന് വന്നിട്ടില്ലെന്നും ചിന്താ ജെറോം പറഞ്ഞു. ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് മാധ്യമ സൃഷ്ടിയെന്നും ചിന്താ ജെറോം കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ വിമർശനം ഉയർത്തി കൊണ്ടുവരുന്നത് ദൗർഭാഗ്യകര്യമെന്നും. ഈ വാക്ക് നേരത്തേയും അന്തരീക്ഷത്തിൽ ഉയർന്നു വന്നിരുന്നുവെന്നും ചിന്താ ജെറോം.
പിരപ്പൻകോട് മുരളിക്ക് പിന്നാലെ ക്യാപിറ്റൽ പണിഷ്മെന്റിൽ വെളിപ്പെടുത്തലുമായി സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പ് രംഗത്തെത്തിയത്. മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തിലായിരുന്നു.
വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ ഒരു കൊച്ചുപെൺകുട്ടി പറഞ്ഞെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.
ഇതിനുശേഷമാണ് വി എസ് സമ്മേളനത്തിൽ നിന്നും മടങ്ങിയത്. ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശത്തിന് പിന്നാലെ തലകുനിക്കാതെ ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു
വീട്ടിലേക്കുപോയെന്നും ഇത്രയൊക്കെ സംഭവിച്ചിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് സുരേഷ് കുറുപ്പ് ലേഖനത്തിൽ പറയുന്നു. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാക്കളിലൊരാളായിരുന്നു സുരേഷ് കുറുപ്പ്.
Thiruvananthapuram,Kerala
July 27, 2025 6:18 PM IST