Leading News Portal in Kerala

100 സീറ്റ്‌ കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ? വി ഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നാടേശൻ|Vellappally Natesan challenges VD Satheesan says Will he resign and go into exile if he doesnt get 100 seats


Last Updated:

യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

News18News18
News18

പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ്‌ കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

കഴിഞ്ഞ ദിവസം ആരംഭിച്ചതാണ് വെള്ളാപ്പള്ളി നടേശൻ വിഡി സതീശനെതിരായ തുറന്ന പോര്. കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനും ഈഴവ വിരോധിയുമാണ് വി ഡി സതീശനെന്ന് വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നും തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി വിഡി സതീശനെ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ ഈ വിമർശനത്തിന് ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും വിഡി സതീശൻ പ്രതികരിച്ചു.

തൻ്റെ മണ്ഡലത്തിൽ 52% വോട്ടർമാരും ഈഴവ വിഭാഗത്തിലേതാണ്. തന്നെക്കുറിച്ച് അറിയാൻ മണ്ഡലത്തിൽ തിരക്കിയാൽ മതി. ഒരു ഈഴവ വിരോധവും കാണിച്ചില്ല.ആരു വർഗീയത പറഞ്ഞാലും അംഗീകരിക്കില്ല. അതിനെതിരെ പ്രതികരിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

100 സീറ്റ്‌ കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ? വി ഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നാടേശൻ