കാസർഗോഡ് ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി|Kasaragod priest sexually abused 16 year old boy surrenders
Last Updated:
കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് പുരോഹിതന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു
കാസർഗോഡ്: ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാ. പോൾ തട്ടുംപറമ്പിൽ ആണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്.
17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഫാ. പോൾ തട്ടുംപറമ്പിലിനെതിരായ കേസ്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാൾ ഇന്ന് കീഴടങ്ങുകയായിരുന്നു.
കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും പുരോഹിതന് കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.
Kasaragod,Kerala
July 26, 2025 3:20 PM IST