Leading News Portal in Kerala

OPPO Reno 12 Series: ഓപ്പോ റെനോ 12 സീരീസ് ജൂലൈ 12 ന് ഇന്ത്യയിൽ; എഐ സവിശേഷതകൾ, ബാറ്ററി എന്നിവ അറിയാം| Oppo Reno 12 series will launch in India on July 12 AI features battery details


ഒപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യയും സീരിസില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. റെനോ മോഡലുകളുടെ ഇന്ത്യൻ വിപണിയിലെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 30,000 നും 40,000 നും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രൊ മോഡൽ കഴിഞ്ഞ ഒരാഴ്ചയായി നിരവധി പരീക്ഷണങ്ങൾക്ക് തങ്ങള്‍ വിധേയമാക്കിയെന്നും അതിന്റെ വിശദാംശങ്ങൾ ഉടനെ പുറത്ത് വിടുമെന്നും കമ്പനി അധികൃതർ പറഞ്ഞു. ഭാരം കുറഞ്ഞതും നേർത്തതുമായ ഫോണിന്റെ രൂപകൽപ്പന തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഏറ്റവും മികച്ച ഫിനിഷിങ് ഉള്ള പ്രൊ മോഡൽ തവിട്ട് നിറത്തിൽ ഇപ്പോൾ ലഭ്യമാണെന്നും കമ്പനിയുടെ ലോഗോ ഒരു സ്ട്രിപ്പിൽ എന്ന പോലെയാണ് നിലവിൽ രൂപ കല്പ്പന ചെയ്തിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. റെനോ 12 സീരീസിൻ്റെ പ്രവർത്തനത്തിൽ എഐ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അധികൃതർ പറഞ്ഞു.

എഐ ബെസ്റ്റ് ഫേസ്, എഐ ഇറേസർ 2.0, എഐ സ്റ്റുഡിയോ, എഐ സമ്മറി, എഐ ക്ലിയർ ഫേസ് എന്നിവയുൾപ്പെടെ നിരവധി എഐ സംവിധാനങ്ങൾ പുതിയ മോഡലിൽ ഉള്ളതായി കമ്പനി വെളിപ്പെടുത്തി. കൂടാതെ നെറ്റ്‌വർക്ക് തടസ്സം അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ബ്ലൂടൂത്ത് വഴി വൺ-ടു-വൺ വോയ്‌സ് കോളുകൾ ചെയ്യാൻ സഹായിക്കുന്ന ബീക്കൺ ലിങ്ക് ടെക്നോളജിയാണ് റെനോ സീരീസിന്റെ മറ്റൊരു സവിശേഷത.

ഇന്ത്യയിൽ അവതരിപ്പിക്കുന്ന റെനോ 12 സീരീസിന്റെ സവിശേഷതകൾ ഒപ്പോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചൈനയിൽ അവതരിപ്പിച്ച മോഡലിലെ ചിപ്സെറ്റ് ഉൾപ്പെടെയുള്ളവയിൽ നിന്നും ചില മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആൻഡ്രോയ്ഡ് 14 വേർഷനിൽ കളർഒഎസ് 14.1ലാണ് ചൈനയിൽ അവതരിപ്പിച്ച റെനോ മോഡലുകൾ പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 394 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നിവയാണ് സീരീസിന്റെ മറ്റ് സവിശേഷതകൾ. HDR10+ ഉള്ള ഗോറില്ല ഗ്ലാസ്‌ 7ഐ ആണ് മോഡലിന്റെ ഡിസ്പ്ലേ.

50-മെഗാപിക്സൽ സോണി LYT600 പ്രൈമറി സെൻസറും, 8-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും, 2-മെഗാപിക്സൽ മാക്രോ യൂണിറ്റും ചേരുന്നതാണ് റെനോ 12 ന്റെ ക്യാമറ. f/2.0 അപ്പേർച്ചറും ഓട്ടോഫോക്കസും ഉൾപ്പെടെ 32 എംപിയാണ് ഇതിന്റെ ഫ്രണ്ട് ക്യാമറ.