Leading News Portal in Kerala

ഇടുക്കിയിൽ 19കാരിയായ അതിഥി തൊഴിലാളി ആശുപത്രിയിലെ ടോയ്‌ലറ്റിൽ പ്രസവിച്ച ഇരട്ടകൾ മരിച്ചു | Twin boys of 19-year-old migrant woman dies in soon after delivery


Last Updated:

ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച മധ്യപ്രദേശ് സ്വദേശിയായ 19കാരിയാണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കിയിൽ ആശുപത്രിയിലെ ടോയ്‌ലറ്റിൽ  അഥിതി തൊഴിലാളി കുഞ്ഞിന് ജന്മം നൽകി. ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിലാണ് അതിഥി തൊഴിലാളി മാസം തികയാതെ പ്രസവിച്ചത്. വയറുവേദനയെ തുടർന്ന് ഇന്ന് രാവിലെ ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച മധ്യപ്രദേശ് സ്വദേശി അനുരാധയാണ് (19) ഇരട്ടക്കുട്ടികളെ പ്രസവിച്ചത്.

ആറ് മാസം ഗർഭിണിയായിരുന്ന അനുരാധ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ ആദ്യം ഒരു ആൺകുട്ടിയെ പ്രസവിച്ചു. ആശുപത്രി ജീവനക്കാർ ഇവരെ ശുചിമുറിയിൽ നിന്ന് മാറ്റി പരിചരണം നൽകുന്നതിനിടെ മറ്റൊരു ആൺകുട്ടിയെ കൂടി പ്രസവിച്ചു. രണ്ട് കുട്ടികൾക്കും ആദ്യം ചലനം ഉണ്ടായിരുന്നു. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം അമ്മയേയും കുട്ടികളെയും വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് തന്നെ രണ്ടു കുട്ടികളും മരിച്ചു.

അനുരാധ തേനി മെഡിക്കൽ കോളേജിൽ തീവ്രചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കുട്ടികളുടെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് വിവരം.

Summary: A migrant labourer had given birth to twin babies in the washroom of a hospital in Idukki. The babies could not be saved, despite experts reaching out to help the woman in labour. The 19-year-old woman delivered twin boys, who were pre-maturely delivered in the sixth month of pregnancy. The woman sought medical attention after being complaining of abdomen pain