Last Updated:
സമുദായത്തില്‍ അംഗസംഖ്യ കുറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു
കണ്ണൂർ: സമുദായത്തിൽ അംഗസംഖ്യ കുറയുന്നതിനാൽ യുവാക്കൾ 18 വയസിൽ പ്രണയിച്ചു തുടങ്ങി 25-ാം വയസിനുള്ളിൽ വിവാഹം ചെയ്യണമെന്നും കുടുംബജീവിതത്തിലേക്ക് കടക്കണമെന്നും വിവാദ പരാമർശവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി (Joseph Pamplany). കത്തോലിക്കാസഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാല്പ്പതുകാരന് എന്നോട് പറഞ്ഞു. 18 വയസ്സിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപ ലോണ്‍ എടുത്ത് യുവാക്കള്‍ വിദേശത്തേക്ക് പലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുര്‍ബലപ്പെടുത്തി’, പാംപ്ലാനി പറഞ്ഞു.
അംഗസംഖ്യ കുറയുന്നത് മൂലം സമുദായം പ്രതിസന്ധിയിലാണ് എന്നും, ആയതിനാൽ വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് ബിഷപ്പിന്റെ ആഹ്വാനം. യുവാക്കള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകര്‍ക്കലെന്നും പാംപ്ലാനി വിമര്‍ശിച്ചു.
Summary: Mar Joseph Pamplany, Arch Bishop of Roman Catholic church, Thalassery, has called for youth to start falling in love by the age of 18 and get married by 25 to save the community from falling short in numbers. He was addressing the gathering at a youth meet organised by the Catholic church. He also pointed out at the young population from the community who yearn to fly abroad
Thiruvananthapuram,Kerala
July 26, 2025 12:33 PM IST