‘രണ്ടു കൈയ്യുള്ള ആളുകളെക്കാൾ ശാരീരിക ക്ഷമതയുള്ളവനാണ് ഗോവിന്ദചാമി’: വിദഗ്ധർ experts says Govinda Chami despite being one-handed is as physically fit as a two-handed person
Last Updated:
ശാരീരികവൈകല്യം ഉണ്ടെങ്കിലും ഗോവിന്ദ ചാമിയുടെ പേശീബലം അയാളുടെ അതേ പ്രായത്തിലുള്ള ഒരു മനുഷ്യന്റെ എല്ലാ ശാരീരികക്ഷമതയ്ക്കും തുല്യമാണെന്നും വിദഗ്ധർ
ഒറ്റകൈയ്യനാണെങ്കിലും രണ്ടു കൈയ്യുള്ള ആളുകളെക്കാൾ ശാരീരിക ക്ഷമതയുള്ളവനാണ് ഗോവിന്ദചാമിയെന്നും അതിനുള്ള പരിശീലനം അയാൾ നേടിയിട്ടുണ്ടെന്നും വിദഗ്ധർ. സൗമ്യ കൊല കേസിൽ പിടിയിലായപ്പോൾ ഗോവിന്ദച്ചാമിക്ക് ശാരീരിക ക്ഷമത പരിശോധന നടത്തിയ മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം തലവൻ ഡോ.ഹിതേഷ് ശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവിന്ദ ചാമിയുടെ പേശീ ബലം അയാളുടെ അതേ പ്രായത്തിലുള്ള ഒരു മനുഷ്യന്റെ എല്ലാ ശാരീരിക ക്ഷമതയ്ക്കും തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കൈമാത്രമെ ഉള്ളു എങ്കിലും രണ്ട് കൈയ്യുള്ള ഒരാൾക്ക് നാധാരണ ഗതിയിൽ ചെയ്യാൻ കഴിയുന്ന എല്ലാം ഗോവിന്ദചാമിക്കും ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയ്ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണ് പൊലീസ് അധികൃതർ അറിയിച്ചത്. രാവിലെ ആറു മണിയോടെയാണ് അധികൃതർക്ക് രക്ഷപ്പെട്ട വിവരം ലഭിച്ചത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. 7 മീറ്ററുള്ള മതിൽ ചാടിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഗോവിന്ദച്ചാമി പുറത്തേക്കിറങ്ങുന്ന സിസിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ണൂർ നഗരത്തിൽ തന്നെയുള്ള ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു ഒരു വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്
Thiruvananthapuram,Kerala
July 26, 2025 11:35 AM IST