‘കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്‌ഗഡിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ലേ’ കെ അനിൽകുമാർ| CPM leader K Anilkumar criticizes opposition Congress over arrest of nuns in Chhattisgarh
ഛത്തീസ്ഗഡിലെ വിഡി സതീശൻ
ഡോ. ചരൺ ദാസ് മഹന്ത് എന്ന ഛത്തീസ്ഗഡ് പ്രതിപക്ഷ നേതാവ്
കോൺഗ്രസ്സാണു്. 90 അംഗ നിയമസഭ യിൽ 41 പേരും കോൺഗ്രസ്സ്.
മലയാളികളായ രണ്ട് കന്യാസ്ത്രീകൾ
ജയിലിലടക്കപ്പെട്ടിട്ട് അവിടുത്തെ പ്രതിപക്ഷം എന്തു ചെയ്തു ..
ഏതെങ്കിലും കൊൺഗ്രസ്സ് നേതാവ്
തടവിലാക്കപ്പെട്ട സന്യസ്തസഹോദരിമാരെ കാണാൻ പോയോ?
ഒരു പ്രസ്താവനയിറക്കിയോ?
മലയാള മനോരമ പറയുന്നു ..
യു ഡി എഫ് എം പിമാർ ശക്തമായി പ്രതിഷേധിച്ചു:
അതിൽ പ്രിയങ്കാ ഗാന്ധിയില്ലേ?
പ്രിയങ്കാ ഗാന്ധിസന്യസ്ത സഹോദരിമാരെ കാണാൻ പോയിട്ടില്ല ..
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്തു ചെയ്തു ..
രണ്ടു കന്യാസ്ത്രീ സഹോദരിമാരുംമലയാളി ആയതിനാലാണോ കോൺഗ്രസ്സ് പ്രതിഷേധിക്കുന്നത് ..
യഥാർത്ഥത്തിൽകൈസ്തവ വേട്ടയുടെ അവസാനത്തെ ഉദാഹരണം മാത്രമാണ്
ഛത്തീസ്ഗഡ് തുറന്നു കാട്ടുന്നത് ..
അതിൽ ഇടതുപാർട്ടികൾക്ക് ദേശീയ പ്രതിഷേധം ഉണ്ട്..
കോൺഗ്രസ്സിനോ?
ഛത്തീസ്ഗഢിലെ കോൺഗ്രസ്സ് ആർക്കൊപ്പം:
ബജറംഗദളിനൊപ്പം:
രണ്ടു വള്ളത്തിലും കാലുവച്ചാണു് കോൺഗ്രസ്സിൻ്റെ തോണിയാത്ര:
വീഴും സതീശാ വീഴും:
അഡ്വ.കെ.അനിൽകുമാർ
സിപിഐ എം സംസ്ഥാന കമ്മിറ്റയംഗം
Kottayam,Kottayam,Kerala
July 29, 2025 11:12 AM IST
‘കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്‌ഗഡിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ലേ’ കെ അനിൽകുമാർ