കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യാത്രക്കാരൻ| Passenger masturbates in front of woman on KSRTC bus in Kollam
Last Updated:
യുവതി ഇരുന്നതിന്റെ എതിർ സീറ്റിൽ ഇരുന്ന യുവാവ് യുവതിക്ക് മുന്നിൽവച്ച് നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു
കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഉടൻ പരാതി നൽകുമെന്ന് യുവതി പറഞ്ഞു.
യുവതി ഇരുന്നതിന്റെ എതിർ സീറ്റിൽ ഇരുന്ന യുവാവ് യുവതിക്ക് മുന്നിൽവച്ച് നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. യുവതി വീഡിയോ പകർത്തുന്നത് കണ്ടിട്ടും ഇയാൾ ലൈംഗിക ചേഷ്ടകൾ കാണിക്കുന്നത് തുടർന്നു. പിന്നീട് കൊല്ലത്ത് ഇറങ്ങിയ ഇയാൾ മറ്റൊരു ബസിൽ കയറി പോവുകയായിരുന്നു. ഇതേ ബസിൽ വേറെയും മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും യുവതി അറിയിച്ചു.
Kollam,Kollam,Kerala
July 29, 2025 12:01 PM IST