Leading News Portal in Kerala

കാസർഗോഡ് പതിന‍ഞ്ചുകാരിയെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ; രക്തസാംപിളുകൾ ഡിഎൻഎ പരിശോധനക്ക് അയച്ചു| man arrested for impregnating minor daughter in kasargod DNA test underway


Last Updated:

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഈ മാസം 23ന് ഉച്ചയോടെ വീട്ടിൽ വെച്ച് പ്രസവിക്കുകയായിരുന്നു. ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെയാണ് പോക്സോ വകുപ്പുകൾ ചുമത്തി 48 കാരനായ പിതാവിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് ചൊവ്വാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർഗോഡ്: 15 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. കാസർഗോഡ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവിന്റെയും മകളുടെയും രക്തസാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഈ മാസം 23ന് ഉച്ചയോടെ വീട്ടിൽ വെച്ച് പ്രസവിക്കുകയായിരുന്നു. ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെയാണ് പോക്സോ വകുപ്പുകൾ ചുമത്തി 48 കാരനായ പിതാവിനെ ചൊവ്വാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്വാർട്ടേഴ്‌സിലാണ് അഞ്ച് മക്കളോടൊപ്പം ഇവർ താമസിച്ചിരുന്നത്. താനാണ് ഈ സംഭവത്തിന് ഉത്തരവാദിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പിതാവാണ് തന്നെ ഉപദ്രവിച്ചതെന്ന് പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്.

ഡിഎൻഎ ഫലം വരുന്നതിനു മുൻപുതന്നെ പെൺകുട്ടിയും പിതാവും കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി ഉപയോഗിച്ച ഒരു തവണ മാത്രമാണ് ഉപദ്രവിച്ചതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയത്. അറസ്റ്റിലായ പിതാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

പ്രസവാനന്തര പരിചരണത്തിനുശേഷം പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റി. നവജാത ശിശു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്.