ആര്‍ത്തവ രക്തം കട്ടപിടിക്കുന്നത് സാധാരണമോ? ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാം? | reasons behind menstrual blood clots
Last Updated:
ആര്‍ത്തവ രക്തം കട്ടപിടിക്കുന്നതിന് കാരണം ഹോര്‍മോണ്‍ വ്യതിയാനമോ അണ്ഡാശയ മുഴകളോ?
സ്ത്രീകളിലെ സ്വഭാവിക സവിശേഷതയാണ് ആര്‍ത്തവം. ആര്‍ത്തവത്തോട് അനുബന്ധിച്ച് നിരവധി ശാരീരിക-മാനസിക മാറ്റങ്ങൾക്ക് സ്ത്രീകൾ വിധേയരാകാറുണ്ട്. ചിലരില്‍ ആര്‍ത്തവ രക്തം കട്ടപിടിക്കാറുണ്ട്. ആര്‍ത്തവ രക്തം കട്ടപിടിക്കുന്നത് ചെറിയ കാര്യമാണ്. എന്നാല്‍ അതിന്റെ അളവ് അസ്വാഭാവികമായി കൂടുകയാണെങ്കില്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹോര്‍മോണ്‍ വ്യതിയാനമോ അണ്ഡാശയ മുഴകളോ ആകാം ഇതിന് ചിലപ്പോള്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഹോര്‍മോണ്‍ വ്യതിയാനം: ആര്‍ത്തവ സമയത്ത് നമ്മുടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുക സ്വാഭാവികമാണ്. ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനം ആര്‍ത്തവ രക്തം കട്ടപിടിക്കാന്‍ കാരണമാകാറുണ്ട്.
യുട്ടിറീന്‍ ഫൈബ്രോയ്ഡുകള്‍: ഇവയും ആര്‍ത്തവ രക്തം കട്ടപിടിക്കുന്നതിന് കാരണമാകാറുണ്ട്. ഗര്‍ഭകാലത്ത് ഗര്‍ഭാശയത്തിലുണ്ടാകുന്ന ഫൈബ്രോയ്ഡുകളെയാണ് യുട്ടീറിന്‍ ഫൈബ്രോയ്ഡുകള്‍ എന്ന് വിളിക്കുന്നത്.
ജീവിതശൈലി ഘടകങ്ങള്‍: അമിത വണ്ണം, ശാരീരികാധ്വാനമില്ലായ്മ, പുകവലി, എന്നിവയെല്ലാം ആര്‍ത്തവ രക്തം കട്ടപിടിക്കാന്‍ കാരണമാകും. അതുപോലെ ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവമുണ്ടെങ്കില്‍ താഴെപറയുന്ന ലക്ഷണങ്ങളും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതാണ്;
- രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയും
- ഒരാഴ്ചയോളം അമിത രക്തസ്രാവം ഉണ്ടാകും.
- നിയന്ത്രിക്കാനാകാത്ത വിധവമുള്ള രക്തസ്രാവം.
- ക്ഷീണം.
- ദൈനം ദിന കാര്യങ്ങള്‍ പോലും ചെയ്യാനാകാത്ത വിധം വേദന അനുഭവപ്പെടുക.
ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്.
Thiruvananthapuram,Kerala
June 28, 2024 12:32 PM IST