Leading News Portal in Kerala

വിവാഹത്തിന്റെ നാലാംനാൾ സ്വർണവും പണവും പെർ‌ഫ്യൂമുകളുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങിയ യുവതി പിടിയിൽ| Woman arrested for cheating gold money and perfumes from husbands house on fourth day of marriage


Last Updated:

മൂന്നുദിവസം ചെറിയനാട്ടെ വീട്ടില്‍ താമസിച്ചശേഷമാണ് ഭര്‍ത്താവിന്റെ പണവും സ്വര്‍ണവും പെര്‍ഫ്യൂമുകളുമായി യുവതി മുങ്ങിയത്. പൂനെയില്‍ ലീഗല്‍ അഡ്വൈസറാണെന്നും അവിടേക്കു പോകുകയാണെന്നുമാണ് ഭര്‍ത്താവിനോട് പറഞ്ഞത്

ശാലിനിശാലിനി
ശാലിനി

ആലപ്പുഴ: വിവാഹത്തിന്റെ നാലാംനാള്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് പണവും സ്വര്‍ണമാലയും പെർഫ്യൂമുകളുമായി മുങ്ങിയ യുവതി അറസ്റ്റില്‍. നിരവധി വിവാഹത്തട്ടിപ്പു കേസുകളില്‍ പ്രതിയായ പാലക്കാട് അനങ്ങനടി അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ ശാലിനി (40) ആണ് പിടിയിലായത്. ചെറിയനാട് സ്വദേശിയാണ് ഒടുവിലായി കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

കൊട്ടാരക്കര സ്വദേശിനിയായ യുവതി ഏറെ നാളായി അനങ്ങനടി ഭാഗത്ത് വീടുവാങ്ങി താമസമാക്കിയതാണ്. അരൂരില്‍ വീട് വാടകയ്‌ക്കെടുത്ത് വൈക്കം സ്വദേശിയോടൊപ്പം കഴിയുന്നതിനിടയിലാണ് പിടിയിലായത്.

പരാതിക്കാരിയുടെ മകന്റെ പുനര്‍വിവാഹത്തിന് നല്‍കിയ പരസ്യത്തിലെ ഫോൺ നമ്പരിലൂടെയാണ് ശാലിനി ചെറിയനാട്ടെ കുടുംബവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന്, ഒറ്റപ്പാലത്തെ വീട്ടില്‍ പെണ്ണുകാണലിനെത്തിയ പരാതിക്കാരിക്കും മകനുമൊപ്പം ശാലിനിയും അന്നുതന്നെ ചെറിയനാട്ടേക്കു പോന്നു. തൊട്ടടുത്ത ദിവസമായ ജനുവരി 20ന് കല്യാണവും നടന്നു.

സംശയം തോന്നിയ യുവാവും അമ്മയും സഹോദരിയും നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് പണവും മറ്റും മോഷണംപോയെന്ന് മനസിലായത്. പൂനെയില്‍നിന്ന് വരുന്നതുവരെ സൂക്ഷിക്കണമെന്നുപറഞ്ഞ് പ്രതി ഇവരെ ഏല്‍പ്പിച്ച ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് യുവാവിന്റെ സഹോദരി സോഷ്യൽ മീഡിയയിൽ തിരഞ്ഞപ്പോഴാണ് ഇവര്‍ തട്ടിപ്പുകാരിയാണെന്നു തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.