‘വിഎസിനു തുടർഭരണം നഷ്ടമായത് ആരുടെയൊക്കെയോ താൽപര്യക്കുറവുകൊണ്ട്’; ജി.സുധാകരൻ VS Achuthanandan lost his second term as chief minister due to someones lack of interest says cpm leader g sudhakaran
Last Updated:
തുടർഭരണം ജനങ്ങൾ ആഗ്രഹിച്ചതാണെന്നും ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിൽ വിഎസിനെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ കഴിയുമായിരുന്നില്ലെന്നും ജി സുധാകരൻ
ആരുടെയൊക്കെയോ താൽപര്യ ക്കുറവുകൊണ്ടാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് തുടർഭരണം നഷ്ടമായതെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. അരുടെയൊക്കയൊ മടിയോ താത്പര്യക്കുറവോ നിസ്സഹകരണമോ കാരണമാണ് വിഎസിന് തുടർഭരണം നഷ്ടമായതെന്ന് ജി സുധാകരൻ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരന്റെ പ്രതികരണം.
2011ൽ എൽഡിഎഫ് തോൽക്കുമെന്നു കരുതിയ 15 സീറ്റിൽ വിജയിച്ചെന്നും ജയിക്കുമെന്ന് കരുതിയ 14 സീറ്റിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തിരഞ്ഞടുപ്പ് അവലോകനത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തോറ്റതിൽ മൂന്ന് സീറ്റ് ലഭിച്ചിരുന്നു എങ്കിൽ ഭരണം ലഭിച്ചേനെയെന്നും തുടർഭരണം ജനങ്ങൾ ആഗ്രഹിച്ചതാണെന്നും എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിൽ വിഎസിനെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Thiruvananthapuram,Kerala
July 25, 2025 5:28 PM IST