മതിൽ ചാടി സ്കൂളിൽ കയറി വിദ്യാർത്ഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് നഗ്നത കാട്ടിയ ആൾ അറസ്റ്റിൽ | Youth arrested for displaying nudity to school girls in kollam
Last Updated:
ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു
കൊല്ലം: പുനലൂരിൽ സ്കൂൾ പ്രവർത്തന സമയത്ത് കോമ്പൗഡിലേക്ക് അതിക്രമിച്ച് കയറി വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ശ്രീകൃഷ്ണ വിലാസത്തിൽ മുപ്പത്തി ഒൻപത് വയസുള്ള ശിവപ്രസാദ് ആണ് അറസ്റ്റിലായത്. നിലവിൽ പുനലൂരിൽ ഓട്ടോറിക്ഷ ഓടിച്ച് വരുന്ന പ്രതി പുനലൂർ മാത്ര തിരുവഴിമുക്കിൽ വാടകയ്ക്ക് താമസിച്ച് വരികയാണ്.
പുനലൂർ ചെമ്മന്തൂർ ഹൈസ്കൂളിൽ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിൽ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് കളിച്ച് കൊണ്ടിരുന്നപ്പോൾ പ്രതി സ്കൂളിൻ്റെ മതിലും ഗയിറ്റും ചാടി അനധികൃതമായി അകത്ത് കടക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ പ്രതി ധരിച്ചിരുന്ന വസ്ത്രം ഊരിമാറ്റി നഗ്നത പ്രദർശനം നടത്തുകയായിരുന്നു.
പ്രതിയുടെ ദൃശ്യങ്ങൾ അധ്യാപകർ ഫോണിൽ പകർത്തുകയും സ്കൂൾ വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയ്ക്ക് എതിരെ മുൻപ് ബുദ്ധിമാന്ദ്യമുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
July 29, 2025 8:43 PM IST