ഗോവിന്ദച്ചാമി പത്താം ബ്ലോക്കിൽ നിന്ന് മൂന്ന് മതിലുകൾ ചാടിക്കടക്കാൻ എടുത്ത നാല് മണിക്കൂർ നേരം ഉദ്യോഗസ്ഥർ എന്ത് ചെയ്യുകയായിരുന്നു? | What were the officials doing during the four hours it took Govindachamy to escaped from Block 10
അതീവ സുരക്ഷയുളള ജയിലിലെ പത്താം ബ്ലോക്കില്‍ നാലാം നമ്പര്‍ സെല്ലില്ലായിരുന്നു കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി.സെല്ലിലെ 2 കമ്പികൾ അറുത്തുമാറ്റി പുലർച്ചെ ജയിൽചാടിയത് ഇക്കാര്യം ജയിൽ ഉദ്യോഗസ്ഥര്‍ അറിഞ്ഞത് മണിക്കൂറുകൾ വൈകി.
ജയിൽ ചാടാനായി ഗോവിന്ദച്ചാമി മാസങ്ങൾക്ക് മുൻപേ തയാറെടുപ്പ് നടത്തിയിരുന്നു. ചോറ് കഴിച്ചിരുന്നില്ല,മാസങ്ങളായി കഴിച്ചത് ചപ്പാത്തി മാത്രം. ഇതിനായി ഡോക്ടറിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി. ശരീരഭാരം പകുതിയായി കുറച്ചു. തടിച്ച ശരീരമുള്ള ആൾക്ക് കമ്പിക്കുള്ളിലൂടെ കടക്കണമെങ്കിൽ സാധിക്കില്ല. ഇതായിരുന്നു ഭാരം കുറച്ചതിന്റെ ലക്ഷ്യം
എന്നാൽ, അതീവ സുരക്ഷയുള്ള ഹൈടെക് സംവിധാനമുള്ള ജയിലിൽ നിന്ന് എങ്ങനെ ഒറ്റക്കയ്യനായ ഒരാൾക്ക് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പുറത്തെത്താനാകും എന്നതാണ് ദുരൂഹത ഉയർത്തുന്നത്. ഇതിൽ ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നാണ് പരിശോധിക്കേണ്ടത്.
ഇതിൽ സഹതടവുകാർക്ക് മാത്രമല്ല ജയിൽ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടാവണം എന്നാണ് നിലവിലെ ചോദ്യങ്ങൾ നൽകുന്ന സൂചനകൾ
നിരവധി വീഴ്ചകളാണ് കണ്ണൂർ സെൻട്ചൽ ജയിലിൽ ഉണ്ടായിട്ടുള്ളത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജയിൽ അധികൃതരാണ്.
സെല്ലിലെ കമ്പികൾ മുറിക്കാനുള്ള ആയുധങ്ങൾ ഗോവിന്ദച്ചാമിക്ക് എവിടെ നിന്ന് ലഭിച്ചു? ഹാക്സോ ബ്ലേഡ് കൊണ്ട് മുറിച്ചു എന്നാണ് സൂചന.
ജയിൽ സിസിടിവി നിരീക്ഷിക്കേണ്ടവരും പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരും എവിടെയായിരുന്നു?
മൂന്ന് മതിലുകൾ ചാടികടന്ന് വേണം ഗോവിന്ദച്ചാമിക്ക് പുറത്തെത്താൻ ഈ സമയമൊക്കെ ജയിൽ ഉദ്യോഗസ്ഥരും ജീവനക്കാരും എന്തു ചെയ്യുകയായിരുന്നു?
പത്താം ബ്ലോക്കിലെ സെല്ലിൽ നിന്ന് പുലർച്ചെ 1.15 ന് ഗോവിന്ദച്ചാമി പുറത്തിങ്ങി.ഇവിടെ വെളിച്ചമില്ലായിരുന്നു. സിസിടിവി വരാന്തയിൽ മാത്രം.
മൂന്ന് മതിലുകൾ ചാടിക്കടക്കാൻ എടുത്ത നാല് മണിക്കൂർ ഉദ്യോസ്ഥർ എന്ത് ചെയ്യുകയായിരുന്നു?
ജയിലിൽ വെള്ള വസ്ത്രങ്ങളാണ് തടവുപുള്ളികൾക്ക് നൽകുക. എന്നാൽ ജയിൽ ചാടിയ ഗോവിന്ദച്ചാമി ധരിച്ചത് കറുത്ത ഷർട്ടും. പിന്നീട് വെള്ള വസ്ത്രവും മാറിയതെങ്ങനെ ? ഇയാൾക്ക് വസ്ത്രം എവിടെനിന്നുകിട്ടി?
വ്യഴാഴ്ച രാത്രി രാത്രി കനത്ത മഴ ആയിരുന്നുവെന്നും പുലർച്ചെ 1.10 ന് വാർഡൻ ടോർച്ചടിച്ച് പരിശോധിച്ചപ്പോൾ ഗോവിന്ദച്ചാമി ചുവരിനോട് ചേർന്ന് പുതച്ചു മൂടി കിടന്നുറങ്ങുകയായിരുന്നുവെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ജയിൽ ചാടിയപ്പോൾ പരുക്കേൽക്കുന്നത് ഒഴിവാക്കാൻ തലയിണ താഴെയിട്ടുവെന്നും . ഇത് മണം പിടിച്ചാണ് പൊലീസ് നായ ഇയാളിലേക്ക് എത്തിയതെന്നും അധികൃതരുടെ വിശദീകരണം.
July 25, 2025 1:30 PM IST
ഗോവിന്ദച്ചാമി പത്താം ബ്ലോക്കിൽ നിന്ന് മൂന്ന് മതിലുകൾ ചാടിക്കടക്കാനെടുത്ത നാല് മണിക്കൂർ നേരം ഉദ്യോഗസ്ഥർ എന്തുചെയ്യുകയായിരുന്നു?