Leading News Portal in Kerala

റഷ്യയിൽ വൻ ഭൂചലനം; 8.7 തീവ്രത, അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്| Massive Earthquake Strikes Off Russias Far East Triggers Tsunami


Last Updated:

ഭൂചലനത്തെത്തുടർന്ന് പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിമേഖലയിലെ ചില ഭാഗങ്ങളിൽ മൂന്ന് മുതൽ നാല് മീറ്റർ വരെ (10-13 അടി) ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി റഷ്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

ടോക്കിയോയിലെ ഒരു ഗെയിമിംഗ് ഷോപ്പിന് പുറത്ത്, ടിവിയിൽ സുനാമി മുന്നറിയിപ്പ് കാണുന്ന വഴിയാത്രക്കാർ (ചിത്രം: AFP)ടോക്കിയോയിലെ ഒരു ഗെയിമിംഗ് ഷോപ്പിന് പുറത്ത്, ടിവിയിൽ സുനാമി മുന്നറിയിപ്പ് കാണുന്ന വഴിയാത്രക്കാർ (ചിത്രം: AFP)
ടോക്കിയോയിലെ ഒരു ഗെയിമിംഗ് ഷോപ്പിന് പുറത്ത്, ടിവിയിൽ സുനാമി മുന്നറിയിപ്പ് കാണുന്ന വഴിയാത്രക്കാർ (ചിത്രം: AFP)

മോസ്കോ: റഷ്യയിൽ 8.7 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം. ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നൽകി. റഷ്യയുടെ കിഴക്കൻ തീരത്താണ് ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്.

ഭൂചലനത്തെത്തുടർന്ന് പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിമേഖലയിലെ ചില ഭാഗങ്ങളിൽ മൂന്ന് മുതൽ നാല് മീറ്റർ വരെ (10-13 അടി) ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി റഷ്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് വിവരം.

അടുത്തുള്ള ഏറ്റവും വലിയ നഗരമായ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്, നിരവധി ആളുകൾ ഷൂസോ പുറംവസ്ത്രമോ ഇല്ലാതെ തെരുവിലേക്ക് ഓടിയെന്നാണ്. ടുകൾക്കുള്ളിലെ ക്യാബിനറ്റുകൾ മറിഞ്ഞുവീണു, കണ്ണാടികൾ തകർന്നു, കാറുകൾ തെരുവിൽ ആടിയുലഞ്ഞു, കെട്ടിടങ്ങളിലെ ബാൽക്കണികൾ കുലുങ്ങി. വൈദ്യുതി തടസ്സങ്ങളും മൊബൈൽ ഫോൺ സേവന തകരാറുകളും ടാസ് റിപ്പോർട്ട് ചെയ്തു.

റഷ്യ, ജപ്പാൻ, ഹവായ് എന്നിവിടങ്ങളിലെ ചില തീരങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ “അപകടകരമായ സുനാമി തിരമാലകൾ” ഉണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. ഈ മാസം നിരവധി ചെറു ഭൂചലനങ്ങൾ റഷ്യയിലുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ജൂലൈ 20നു റഷ്യയിൽ ഒരു മണിക്കൂറിനിടെ 5 ഭൂകമ്പമാണ് ഉണ്ടായി.

പസഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്സ്കി നഗരത്തിന് അടുത്തായാണ് അന്ന് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർച്ചയായി ഭൂകമ്പം ഉണ്ടായതിനെ തുടർന്നു സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. 6.7 മുതൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്.

Summary: A powerful magnitude 8.7 earthquake, the strongest since 1952, struck off Russia’s Far Eastern Kamchatka Peninsula on Wednesday, generating a tsunami of up to 4 metres (13 feet), thus prompting evacuations.