Leading News Portal in Kerala

കേരളത്തിലെ മനുഷ്യക്കടത്ത് കേസിൽ 2 കന്യാസ്ത്രീകളെ കോടതി കുറ്റവിമുക്തരാക്കി| Court acquits two nuns in Kerala human trafficking case


Last Updated:

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (IPC) 370-ാം വകുപ്പ് ഉള്‍പ്പെടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തെളിവുകളുടെ അഭാവത്തില്‍ നിലനിൽക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി

 പ്രതീകാത്മക ചിത്രം പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കോടതി കുറ്റവിമുക്തരാക്കി. നിര്‍ണായക തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് ജഡ്ജി കെ കമനീസ് ആണ് ഇരുവരേയും കുറ്റവിമുക്തരാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (IPC) 370-ാം വകുപ്പ് ഉള്‍പ്പെടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തെളിവുകളുടെ അഭാവത്തില്‍ നിലനിൽക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി.

ധന്‍ബാദ്-അലപ്പുഴ എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നത് കണ്ടുവെന്നാരോപിച്ചാണ് പരാതി ഫയല്‍ ചെയ്തത്. പ്രാദേശിക കോണ്‍വെന്റുകളിലെ ചില സന്യാസിനികളും അവിടെ ഉണ്ടായിരുന്നു.

കന്യാസ്ത്രീകള്‍ക്കെതിരെ IPCയുടെ 370(1), 370(2), 370(5) എന്നീ മനുഷ്യക്കടത്ത് സംബന്ധിച്ച വകുപ്പുകളും, കൂട്ടായ ഉദ്ദേശത്തോടെ നടത്തിയ പ്രവൃത്തികളെ സംബന്ധിക്കുന്ന 34-ാം വകുപ്പും ചുമത്തിയിരുന്നു. കൂടാതെ, ബാലനീതിനിയമത്തിലെ 26-ാം വകുപ്പും പരിഗണനയിലെടുത്തിരുന്നു. എന്നാല്‍, പെണ്‍കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെയും അവരുടെ സ്വന്തം ഇച്ഛപ്രകാരം കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

”കുട്ടികളെ ബന്ധനത്തിലാക്കിയെന്നോ, അപകടകരമായ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയെന്നോ, വഞ്ചിച്ചെന്നോ തെളിവൊന്നും ഇല്ല,” എന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. സാക്ഷികളില്‍ ആരും പോലും പീഡനമോ, തട്ടിക്കൊണ്ടുപോകലോ, വഞ്ചനയോ നടന്നതായി മൊഴി നല്‍കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിമത്തത്തിന് സമാനമായ സാഹചര്യം ഉണ്ടെന്ന് തെളിയിക്കുന്ന കാര്യവും കണ്ടെത്താനായിട്ടില്ലെന്ന് കോടതി കണ്ടെത്തി.