തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ തൂക്കുവിളക്കും വെങ്കല തട്ടങ്ങളും മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ രണ്ടുപേര്‍ അറസ്റ്റിൽ| Two arrested for stealing hanging lamps and bronze plates from temple in attingal Thiruvananthapuram
Last Updated:
ക്ഷേത്രത്തിന് മുന്നിൽ വലിയ ഓട്ടു വിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങൾ പൂജാ സാധനങ്ങൾ ഉൾപ്പടെ 50,000 രൂപയുടെ മുതലുകൾ ആണ് തിങ്കളാഴ്ച രാത്രിയോടെ പ്രതികൾ മോഷ്ടിച്ചത്
തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്നും തൂക്കുവിളക്കും മറ്റും മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ വീരളം അക്കരവിള വീട്ടിൽ മണിക്കുട്ടൻ എന്ന ശ്യാം (26,) കുഴിമുക്ക് കാരക്കാച്ചി വിള പ്ലാവിള പുത്തൻ വീട്ടിൽ ശങ്കരൻ(57) എന്നിവരാണ് അറസ്റ്റിലായത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 30, 2025 11:00 AM IST
തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ തൂക്കുവിളക്കും വെങ്കല തട്ടങ്ങളും മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ രണ്ടുപേര്‍ അറസ്റ്റിൽ