OPPO F27 Pro+: മൺസൂൺ കാലത്തെ സ്‌മാർട്ട്‌ഫോൺ പ്രോബ്ലങ്ങൾക്ക് അൾട്ടിമേറ്റ് സൊല്യൂഷൻ| OPPO F27 Pro plus The Ultimate Solution to Monsoon Smartphone Woes
വിശ്വസിച്ചാലും ഇല്ലെങ്കിലും, നമ്മുടെ ആശങ്കകൾ എത്രത്തോളം ന്യായമാണെന്ന് കാണിക്കുന്ന പഠനങ്ങളുണ്ട്! 2021-ലെ Cashify റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ മഴക്കാലത്ത് വെള്ളം കയറി കേടുപാടുകൾ സംഭവിച്ച സ്മാർട്ട്ഫോണുകളുടെ അറ്റകുറ്റപ്പണികൾ 35% വർദ്ധിച്ചു. അതിൻ്റെ അർഥം International Data Corporation (IDC) എടുത്തുകാണിച്ചതുപോലെ റിപ്പയറിങ്ങിനും റീപ്ലേസ്മെൻ്റിനും വേണ്ടി കോടിക്കണക്കിന് രൂപ ചെലവാകുന്നുണ്ട് എന്നാണ്. Indian Institute of Technology (IIT) ഗവേഷണം ഈ വിഷയത്തെ കൂടുതൽ ഊന്നിപ്പറയുന്നു, മഴക്കാലത്ത് ഏകദേശം 30% സ്മാർട്ട്ഫോണുകളും വെള്ളം കാരണം ഉണ്ടാകുന്ന കേടുപാടുകൾക്ക് വിധേയമാകുന്നു, ഇത് പലപ്പോഴും മദർബോർഡുകൾ, ഡിസ്പ്ലേകൾ, ബാറ്ററികൾ എന്നിവയുടെ തകരാറിലേക്ക് നയിക്കുന്നു.
എന്നാൽ ഭയപ്പെടേണ്ട! ഈ വർഷം ഉത്കണ്ഠ ഒഴിവാക്കി മഴയെ നോക്കി പുഞ്ചിരിക്കാൻ കഴിവുള്ള OPPO F27 Pro+ ലേക്ക് അപ്ഗ്രേഡ് ചെയ്യുക. ഇൻഡസ്ട്രി–ലീഡിങ് വാട്ടർ റെസിസ്റ്റൻസും അൾട്രാ–ഡ്യൂറബിൾ ഡിസൈനും ഉപയോഗിച്ച്, നിങ്ങളുടെ ഫോണിനെക്കുറിച്ച് ഒരു ആശങ്കയും കൂടാതെ മൺസൂൺ സീസണിൻ്റെ സൗന്ദര്യം ഉൾക്കൊള്ളാൻ F27 Pro+ നിങ്ങളെ അനുവദിക്കുന്നു.
മഴക്കാലത്തിനായി നിർമ്മിച്ചത് (കൂടെ ചിലതും!)
മഴയ്ക്ക് മുമ്പ് കൂടണയാൻ നെട്ടോട്ടമോടുന്ന നാളുകൾ ഇനി മറക്കാം. F27 Pro+ വാട്ടർ റെസിസ്റ്റൻ്റ് മാത്രമല്ല, മഴക്കാലത്തെ നേരിടാൻ തയ്യാറുമാണ് . IP69, IP68, IP66 എന്നീ മൂന്ന് പ്രധാന ഡസ്റ്റ് വാട്ടർ റെസിസ്റ്റൻസ് പരിശോധനകൾ മറികടന്ന ഇൻഡസ്ട്രിയിലെ ആദ്യ ഫോണാണിത്.
- IP69: Washdown Warrior നിങ്ങളുടെ ഫോണിന് നേരെ ഉയർന്ന മർദ്ദത്തിലുള്ള കാർ വാഷ് സങ്കൽപ്പിക്കുക – അതാണ് IP69 റേറ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഡസ്റ്റ് ? നോ പ്രോബ്ലം. പവർഫുൾ വാട്ടർ ജെറ്റ്സും സ്റ്റീം ക്ലീനിങ്ങും കൊണ്ട് വന്നോളൂ! F27 Pro+ ന് എല്ലാം കൈകാര്യം ചെയ്യാൻ കഴിയും, ഇത് ഏറ്റവും വന്യമായ മഴക്കാല സാഹസിക യാത്രകൾക്ക് പോലും മികച്ച കൂട്ടാളിയാകും.
- IP68:Dive Deep (Well, Not Literally, But Pretty Close) എപ്പോഴെങ്കിലും നിങ്ങളുടെ ഫോൺ അബദ്ധത്തിൽ ടോയ്ലറ്റിൽ വീണിട്ടുണ്ടോ? IP68 റേറ്റിംഗ് ഉള്ളത് കൊണ്ട് F27 Pro+ ന് അതിജീവിക്കാൻ കഴിയും. ഇത് അടിസ്ഥാനപരമായി വാട്ടർ റെസിസ്റ്റൻസിന് ഉള്ള ഗോൾഡൻ സ്റ്റാൻഡേർഡ് ആണ് കാണിക്കുന്നത്, അതായത് കുളത്തിലെങ്ങാനും മുങ്ങി പോയാലും ആ സാഹചര്യത്തെ പൂർണ്ണമായി അതിജീവിക്കാൻ ഫോണിന് കഴിയുമെന്നാണ് (എന്ന് കരുതി ശീലമാക്കണ്ട).
- IP66:The Rainproof Renegade മഴ പെയ്യുന്നുണ്ടോ? IP66 റേറ്റിംഗ് അർത്ഥമാക്കുന്നത് F27 Pro+ ന് ഏത് ദിശയിൽ നിന്നും ശക്തമായ ജലധാരയെ നേരിടാൻ കഴിയുമെന്നാണ്. അതിനാൽ മുന്നോട്ട് പോകൂ, ഷവറിൽ കുടുങ്ങിയാലും മഴയിൽ നൃത്തം ചെയ്താലും നിങ്ങളുടെ ഫോൺ സുരക്ഷിതമായിരിക്കും.
ഈ ഇൻഡസ്ട്രി–ലീഡിങ് റേറ്റിംഗുകൾ ഉള്ളപ്പോൾ, പാനീയങ്ങൾ ചോർന്നാലും പൂൾസൈഡ് സ്പ്ലാഷുകളിലും , എന്തിനേറെ അപ്രതീക്ഷിതമായ മഴക്കാല വെള്ളപ്പൊക്കങ്ങളിൽ പോലും വിഷമിക്കേണ്ട കാര്യമില്ല. OPPO F27 Pro+ ന് എല്ലാം കൈകാര്യം ചെയ്യാൻ കഴിയും, അതിനാൽ നിങ്ങൾ സമാധാനത്തോടെ മഴക്കാലം ആസ്വദിച്ചോളൂ.
ഡ്യൂറബിലിറ്റി മഴക്കാലത്തിന് അപ്പുറത്തേക്കും

OPPO F27 Pro+ യുടെ പ്രതിരോധത്തിൻ്റെ ആദ്യ പാളിയാണ് വാട്ടർ റെസിസ്റ്റൻസ്.സ്റ്റീരിയോടൈപ്പ് ബൾക്കി ഫോണുകൾ മറന്നേക്കു – ഈ ഫോൺ 177 g ഭാരവും 7.98 mm സ്ലിം പ്രൊഫൈലുമായി അതിശയകരമാം വിധം കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയിൽ മിലിട്ടറി–ഗ്രേഡ് കാഠിന്യത്തോട് കൂടിയതാണ്. സ്മാർട്ട്ഫോണിൻ്റെ വേഷം ധരിച്ച ഒരു കമാൻഡോയെ സങ്കൽപ്പിച്ചാൽ – അതാണ് OPPO F27 Pro+!
ഈ ഫോണിൻ്റെ കാഠിന്യം സർട്ടിഫൈഡ് ആണ്. OPPO F27 Pro+ കർശനമായ SGS സർട്ടിഫിക്കേഷന് വിധേയമായതും യഥാർത്ഥ ജീവിത സാഹചര്യങ്ങൾക്ക് അനുയോജ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണ്. ഈ പരിശോധനകൾ ലാബിനപ്പുറത്തേക്ക് പോകുന്നു, ദൈനംദിന ഉപയോഗത്തിൽ നേരിട്ടേക്കാവുന്ന വീഴ്ചകളും മറ്റ് ആഘാതങ്ങളും ഫോണിന് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. അതിലുപരിയായി, ആകസ്മികമായ ഡ്രോപ്പുകൾ, ഷോക്കുകൾ മുതൽ തീവ്രമായ വൈബ്രേഷനുകൾ വരെയുള്ള യഥാർത്ഥ ജീവിത സാഹചര്യങ്ങളെ നേരിടാനുള്ള കർശനമായ മിലിട്ടറി–ഗ്രേഡ് പരിശോധനയിലൂടെ F27 Pro+ കടന്നുപോകുന്നു. അതിനാൽ ഫോൺ കോണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയോ കൗണ്ടറിൽ ഇടിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ പോക്കറ്റിൽ നിന്ന് തെറിച്ച് തറയിലേക്ക് വീഴുകയോ ചെയ്താലും, F27 Pro+ യ്ക്ക് അതൊക്കെ അതിജീവിക്കാൻ കഴിയും.
സ്ക്രീൻ നനഞ്ഞിരിക്കുമ്പോൾ പോലും ഫിംഗർ ടച്ച് തിരിച്ചറിയുന്ന വിപുലമായ സ്പ്ലാഷ് ടച്ച് അൽഗോരിതം ഫോണിന് സംരക്ഷണം നൽകുന്നു! അതിനാൽ അടുത്ത തവണ നിങ്ങൾ ടാക്സിക്കായി മഴയത്ത് കാത്ത് നിൽക്കുമ്പോൾ, നിങ്ങളുടെ നനഞ്ഞ കൈകളാൽ OPPO F27 Pro+ ൽ നിങ്ങളുടെ ടാക്സി ആപ്പ് നാവിഗേറ്റ് ചെയ്യുന്നത് സമ്മർദ്ദരഹിതവും തടസ്സരഹിതവുമായിരിക്കും.
മിലിട്ടറി–ഗ്രേഡ് ഡാമേജ്–പ്രൂഫ് 360° ആർമർ ബോഡിയിൽ ഉള്ള OPPO F27 Pro+ ദൈനംദിന വസ്ത്രങ്ങളിലും ഡാമേജിന് കൈയ്യെത്താ ദൂരത്താണ്. വീഴ്ചകളും ആഘാതങ്ങളും കരുത്തുറ്റ നിർമ്മാണത്തിന് മുന്നിൽ മുട്ടുമടക്കുന്നു.അങ്ങനെ നിങ്ങൾക്ക് ബൾക്കി ഫോൺ കെയ്സ് ഒഴിവാക്കി ഭാരം തോന്നാതെ നിങ്ങളുടെ ഫോൺ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.
മാത്രമല്ല മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, OPPO F27 Pro+ ഡ്രോപ്പ് റെസിസ്റ്റൻസിൽ 180% മെച്ചപ്പെട്ടു. അതൊരു വലിയ കുതിച്ചുചാട്ടമാണ്, ആകസ്മികമായ ഡ്രോപ്പുകളിൽ നിന്ന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ, Corning® Gorilla® Glass Victus® 2 അതിൻ്റെ മികച്ച സ്ക്രാച്ച് പ്രതിരോധം ഉപയോഗിച്ച് ഫോണിന് സുരക്ഷയും നിങ്ങൾക്ക് സമാധാനവും നൽകുന്നു.അങ്ങനെ ആകസ്മികമായ കേടുപാടുകളെക്കുറിച്ചുള്ള നിരന്തരമായ ആശങ്കയില്ലാതെ നിങ്ങൾക്ക് ഫോൺ ആസ്വദിക്കാം.
എന്നാൽ OPPO അതുകൊണ്ടും നിർത്തിയില്ല. F27 Pro+ ഉപയോഗിച്ച് അവർ മൺസൂൺ പ്രൂഫിംഗ് പുതിയ തലത്തിലേക്ക് കൊണ്ടുപോയി. സ്പെഷ്യൽ ഹോട്ട് റെസിസ്റ്റൻസ് ഗ്ലൂ, വാട്ടർ–റെസിസ്റ്റൻ്റ് സർക്യൂട്ട് ബോർഡ്, നൂതന സീലിംഗ് ടെക്നിക്കുകൾ എന്നിവ എല്ലാ നിർണായക ഘടകങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. അതിനാൽ ധൈര്യമായി മുന്നോട്ട് പോകൂ, നാടകീയമായ മൺസൂൺ മിന്നൽ പിണരുകളെ ക്യാപ്ചർ ചെയ്യുകയോ, അല്ലെങ്കിൽ മഴയത്ത് ഒരു റൊമാൻ്റിക് സ്ട്രോൾ ആസ്വദിക്കുകയോ ചെയ്തോളു – നിങ്ങളുടെ ഫോൺ സുരക്ഷിതവും മികച്ചതുമായിരിക്കും.
സ്റ്റൈലും പവർഫുൾ പെർഫോമൻസും

ടഫ് ഫോൺ അതിശയകരമാകില്ലെന്ന് ആരാണ് പറഞ്ഞത്? OPPO F27 Pro+ അതിൻ്റെ വളരെ നേർത്തതും ഭാരം കുറഞ്ഞതുമായ ഡിസൈനിലൂടെ പ്രതീക്ഷകൾക്കും മുകളിൽ നിൽക്കുന്നു. സ്ലീക്ക് പ്രൊഫൈലും 6.7-inch, 3D കർവ്ഡ് AMOLED ഡിസ്പ്ലേയും നിങ്ങളുടെ മനം മയക്കും. സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യുന്നതോ നിങ്ങളുടെ പ്രിയപ്പെട്ട മൺസൂൺ മൂവി മാരത്തൺ കാണുന്നതോ യഥാർത്ഥത്തിൽ ആഴത്തിലുള്ള അനുഭവമായിരിക്കും.
കാഴ്ചയിലും OPPO F27 Pro+ ഒട്ടും നിരാശപ്പെടുത്തുന്നില്ല. OPPO-യുടെ ടോപ്പ് ടയർ മോഡലുകളിൽ നിന്ന് കടമെടുത്ത അതിശയകരമായ കോസ്മോസ് റിംഗ് ഡിസൈൻ അത്യാധുനികമായ ലുക്ക് നൽകുന്നു. സ്ലീക്ക് ആൻഡ് സ്റ്റൈലിഷ് ഡസ്ക് പിങ്ക് നിഗൂഢവും ആകർഷകവുമായ മിഡ്നൈറ്റ് നേവി എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്, രണ്ടും പ്രീമിയം വീഗൻ ലെതർ ബാക്ക് ഉപയോഗിച്ച് പൂർത്തിയാക്കിയതിനാൽ കാഴ്ചയിലും ഉപയോഗത്തിലും വളരെ മികച്ചതാണ്.
OPPO F27 Pro+ തിളങ്ങുന്ന മറ്റൊരു മേഖലയാണ് പവർ. MediaTek Dimensity 7050 chipset , നിങ്ങൾ ഇമെയിലുകൾ തിരയുകയാണെങ്കിലും, ഏറ്റവും പുതിയ ഗെയിം കീഴടക്കുകയാണെങ്കിലും അല്ലെങ്കിൽ വൈദ്യുതി മുടക്കം ഉണ്ടാകുമ്പോൾ സോഷ്യൽ മീഡിയയിലൂടെ അനന്തമായി സ്ക്രോൾ ചെയ്യുകയാണെങ്കിലും (മൺസൂൺ കാലത്തെ കഷ്ടപ്പാടുകൾ, അറിയാമല്ലോ?) സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. കൂടെ 8GB RAM ഉം രണ്ട് സ്റ്റോറേജ് ഓപ്ഷനുകളും (128GB or 256GB) ഉപയോഗിച്ച്, നിങ്ങളുടെ എല്ലാ ആപ്പുകൾക്കും ഗെയിമുകൾക്കും സംഗീതത്തിനും മൺസൂൺ ഓർമ്മകൾക്കും ധാരാളം ഇടം ലഭിക്കുന്നു.
നീണ്ടുനിൽക്കുന്ന ബാറ്ററിയും ഫാസ്റ്റ് ചാർജിംഗും; മഴയോ വെയിലോ ആയിക്കോട്ടെ നോ പ്രോബ്ലം

മൺസൂൺ കാലത്ത് ഫോൺ ചാർജ് തീർന്ന് ഡെഡ് ആയാലോ? F27 Pro+ അതിൻ്റെ വലിയ 5000mAh ബാറ്ററി ഉപയോഗിച്ച് നിങ്ങളുടെ ആശങ്കകൾക്ക് പരിഹാരം നൽകുന്നു. ഒരു നീണ്ട മഴക്കാലത്ത് നിങ്ങളെ രസിപ്പിക്കാൻ ഷോകൾ സ്ട്രീം ചെയ്യുകയാണെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി അനന്തമായ സെൽഫികൾ എടുക്കുകയാണെങ്കിലും, ദിവസം മുഴുവൻ നീണ്ടുനിൽക്കാൻ ആവശ്യമായ ചാർജ് നിങ്ങൾക്ക് ലഭിക്കും. ഇനി അഥവാ ചാർജ് കുറവാണെങ്കിൽ OPPO-യുടെ 67W SUPERVOOCTM ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ രക്ഷാപ്രവർത്തനത്തിനെത്തുന്നു. വെറും 20 മിനിറ്റിനുള്ളിൽ 56% ചാർജിലേക്ക് എത്താനാകും അല്ലെങ്കിൽ 100% ചാർജിൽ എത്താൻ 44 മിനിറ്റ് മതി, തുടർന്ന് ആ മൺസൂൺ നിമിഷങ്ങൾ പകർത്താൻ തിരികെ പോകൂ! എന്നിരുന്നാലും ഒരു ജാഗ്രതാ വാക്ക് – നിങ്ങൾ ചാർജ് ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ് നിങ്ങളുടെ പോർട്ടുകൾ ഡ്രൈ ആണെന്ന് ഉറപ്പാക്കുക!

മഴക്കാലത്തിൻ്റെ മനോഹാരിത മഴയിൽ ഒതുങ്ങി നിൽക്കുന്നില്ല. സമൃദ്ധമായ പച്ചപ്പ്, മനോഹരമായ മേഘരൂപങ്ങൾ, നിങ്ങളുടെ ജനൽ പാളിയിലെ മഴത്തുള്ളികളുടെ വിന്യാസം ഇവയെല്ലാം ക്യാപ്ചറിങ് മൊമെൻ്റ്സ് ആണ്. F27 Pro+ ൽ 64MP ക്യാമറ സംവിധാനമുണ്ട്, അത് കുറഞ്ഞ വെളിച്ചത്തിൽ പോലും അതിശയിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും എടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. AI സ്മാർട്ടുകൾ വ്യക്തവും വിശദവുമായ ഷോട്ടുകൾ ഉറപ്പാക്കുന്നു, അതിനാൽ നിങ്ങളുടെ മൺസൂൺ സാഹസികത നല്ല സ്റ്റൈലായി പകർത്താവുന്നതാണ്.
മഴക്കാല സെൽഫികളിൽ നിങ്ങളുടെ മുടിയെക്കുറിച്ച് ഓർത്ത് ആശങ്കയുണ്ടോ? ഒരു പ്രശ്നവുമില്ല! AI പോർട്രെയ്റ്റ് റീടച്ചിംഗോടുകൂടിയ 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, മഴയോ വെയിലോ ആയാലും നിങ്ങളെ മികച്ചതാക്കും. ഏറ്റവും നല്ല കാര്യം , നിങ്ങൾ ഒരു എക്സ്പെർട്ട് ഫോട്ടോ എഡിറ്റർ ആകണമെന്നില്ല! AI പോർട്രെയ്റ്റ് റീടച്ചിംഗ് ഫീച്ചർ അതിൻ്റെ മാജിക് പ്രവർത്തിക്കട്ടെ, ചർമ്മത്തിൻ്റെ നിറം മാറ്റുന്നത് മുതൽ, നിങ്ങളുടെ കണ്ണിൻ്റെ വലിപ്പം, മുടിയിഴകൾ, മുഖത്തിൻ്റെ ഘടന എന്നിവയിലെ സൂക്ഷ്മമായ മെച്ചപ്പെടുത്തലുകൾ വരെ, നിങ്ങളുടെ ഏറ്റവും ഫോട്ടോജെനിക് വശം പുറത്തെടുക്കുന്ന ഫിൽട്ടറുകൾ തിരഞ്ഞെടുക്കുക. കൂടാതെ, AI ഇറേസർ ഉപയോഗിച്ച്, ചിത്രത്തിൽ നിങ്ങൾക്ക് ആവശ്യമില്ലാത്ത ഫോട്ടോബോംബറുകൾ (നിങ്ങളുടെ ഷോട്ടിൽ പതിച്ച ആ വിഷമകരമായ മരക്കൊമ്പ് പോലെ) എളുപ്പത്തിൽ നീക്കംചെയ്യാം. കൂടാതെ, AI Smart Image Matting എഡിറ്റിംഗ് ലളിതമാക്കുന്നു,ഇനി സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങളുടെ ഫോട്ടോകൾ ആനന്ദത്തോടെ പങ്കിടാം.
സുഗമവും മികച്ചതുമായ അനുഭവം : ഇനി മഴ നിങ്ങളുടെ വിനോദങ്ങൾക്ക് തടസ്സമാകില്ല
F27 Pro+ പ്രൗഢിയും ഇൻ്റലിജൻ്റ്സും ഒത്ത് ചേർന്നതാണ്. Aqua Dynamics ഡിസൈൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ColorOS 14-ൽ നിങ്ങളുടെ ഫോൺ നാവിഗേറ്റ് ചെയ്യുന്നത് സുഗമവും സ്വാഭാവികവുമായാണ്. നിങ്ങൾക്ക് ആവശ്യമുള്ളത് കണ്ടെത്തുന്നത് ആയാസരഹിതമാണ്, അതിനാൽ മെനു ഉപയോഗിച്ച് സമയം പാഴാക്കാതെ പകരം മൺസൂൺ ആസ്വദിക്കുന്നതിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം.
ശരിക്കും ശ്രദ്ധേയമായത് ഇതാണ്: F27 Pro+ OPPO-യുടെ നൂതനമായ 48 മാസത്തെ ഫ്ലൂവൻസി പ്രൊട്ടക്ഷൻ ടെസ്റ്റിൽ വിജയിച്ചിട്ടുണ്ട്, ഇത് നാല് വർഷം വരെ ലാഗ് ഫ്രീ അനുഭവം ഉറപ്പുനൽകുന്നു. എന്ന് വെച്ചാൽ നിങ്ങളുടെ F27 Pro+ എത്ര മൺസൂൺ സീസണുകൾ ഉപയോഗിച്ചാലും അത് പുതിയത് പോലെ തന്നെ പ്രവർത്തിക്കും. അനന്തമായ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യുക, ഗെയിമുകൾ കളിക്കുക, മെമ്മറീസ് ക്യാപ്ചർ ചെയ്യുക തുടങ്ങി എന്ത് ചെയ്താലും F27 Pro+ ഒരു തടസ്സവുമില്ലാതെ കുതിക്കും.
മഴക്കാല യാത്രകൾക്ക് ഏറ്റവും അനുയോജ്യനായ കൂട്ടാളിയാണ് OPPO F27 Pro+. മൂന്ന് പ്രധാന ഡസ്റ്റ്–വാട്ടർ റെസിസ്റ്റൻസ് പരിശോധനകളിലും ( IP69, IP68, IP66 ) ഫോൺ വിജയിച്ചിരിക്കുന്നു.ഇതിൻ്റെ മിലിട്ടറി ഗ്രേഡ് ഡാമേജ് പ്രൂഫ് 360° ആർമർ ബോഡി, റിയൽ ബീറ്റിംഗ് (അതിൻ്റെ മുൻഗാമിയേക്കാൾ 180% കൂടുതൽ! ) നേരിടാൻ പോന്ന കരുത്തനാണ്. നൂതനമായ സ്പ്ലാഷ് ടച്ച് അൽഗോരിതം കൊണ്ട് ഉദ്ദേശിക്കുന്നത്, മഴ പെയ്യുമ്പോൾ നിങ്ങളുടെ ഫോൺ ഉപയോഗിക്കാൻ നിങ്ങൾക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ്, കൂടാതെ ഏറ്റവും പുതിയ ColorOS 14, അതിൻ്റെ Aqua Dynamics ഡിസൈനും ഫോണിനെ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം കാഴ്ചയിലെ അതി മനോഹാരിതയും !
കൂടാതെ, ഫോൺ ഒരു തരത്തിലും പെർഫോമൻസിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല: സ്മാർട്ട് AI മെച്ചപ്പെടുത്തലുകളുള്ള മികച്ച ക്യാമറ സിസ്റ്റം, the MediaTek Dimensity 7050 chipset, 8GBs of RAM എന്നിവ ഹാർഡ് ഗെയിമിങിലും അല്ലെങ്കിൽ മൾട്ടി ടാസ്ക്കിംഗ് നടത്തുമ്പോളും സ്മൂത്ത് ആൻഡ് ലാഗ്ഫ്രീ പെർഫോമൻസ് ഉറപ്പാക്കുന്നു. ബാറ്ററി കപ്പാസിറ്റി 5000mAh ആണ്, കൂടാതെ SUPERVOOCTM ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ ചാർജിങ് സമയം വളരെ കുറയ്ക്കുന്നു.
ഈ ഫോൺ ജൂൺ 20 മുതൽ വിൽപ്പനയ്ക്കെത്തും, കൂടെ ചില അമേസിങ് ഓഫറുകളും ഉണ്ട്:
- ഇന്ത്യയുടെ സൂപ്പർ-റഗ്ഡ് മൺസൂൺ-റെഡി സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ഉപഭോക്താക്കൾക്ക് 999 രൂപ വിലയുള്ള വൺ-ടൈം സ്‌ക്രീൻ റീപ്ലേസ്‌മെൻ്റ്, വാങ്ങുന്നതിന് ശേഷം 180 ദിവസം വരെ ലഭിക്കുന്നതാണ്.
- ബജാജ് ഫിനാൻസ്, TVS ക്രെഡിറ്റ് ഫിനാൻസ്, IDFC ഫസ്റ്റ് ബാങ്ക്, HDB ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ ലീഡിങ് പാർട്ണേഴ്‌സും ആയി യാതൊരു ഡൗൺ പേയ്മെൻ്റും കൂടാതെ 6 മാസം വരെ no-cost EMI യും 9 മാസം വരെ ഉപഭോക്തൃ വായ്പകളും നേടൂ.
- OPPO F27 Pro+ ലേക്ക് അപ്ഗ്രേഡ് ചെയ്ത് 1000 രൂപ എക്സ്ചേഞ്ച് ബോണസ് നേടൂ. നിലവിലുള്ള OPPO ഉപഭോക്താക്കൾക്ക് INR 1000 മൂല്യമുള്ള അധിക ലോയൽറ്റി ബോണസും ലഭിക്കും.
- HDFC ബാങ്ക്, SBI, ICICI ബാങ്ക് എന്നിവയുൾപ്പെടെയുള്ള മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഫ്ലാറ്റ് 10% ഇൻസ്റ്റൻ്റ് ക്യാഷ്ബാക്കും ലഭിക്കും. (T&C ബാധകം)
Mumbai,Maharashtra
June 19, 2024 6:35 PM IST