‘ലഹരി ഉപയോഗിച്ചശേഷവും പീഡിപ്പിച്ചു; പലപ്പോഴായി പണം വാങ്ങി’; പിന്മാറ്റം മാനസികമായി തളർത്തിയെന്ന് വേടനെതിരെ പരാതി നൽകിയ യുവ ഡോക്ടർ| young doctor rape complaint against rapper vedan more details
Last Updated:
വേടനുമായി താൻ സൗഹൃദത്തിലായിരുന്ന കാലത്തും പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ് ചിലർ രംഗത്തെത്തി. ഇതോടെ താൻ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയെന്നും ഡോക്ടർ പറയുന്നു
വേടനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയാണെന്ന് യുവതി പറയുന്നു. തുടർന്ന് പരാതിക്കാരിയുടെ കോഴിക്കോട്ടുള്ള ഫ്ലാറ്രിലെത്തി. അവിടെ വെച്ചാണ് വേടൻ ആദ്യം ബലാത്സംഗം ചെയ്തതെന്നും തുടർന്ന് വിവാഹ വാഗ്ദാനം നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചു. വേടനുമായി താൻ സൗഹൃദത്തിലായിരുന്ന കാലത്തും പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ് ചിലർ രംഗത്തെത്തി. ഇതോടെ താൻ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയെന്നും ഡോക്ടർ പറയുന്നു. കോഴിക്കോട് വച്ചും തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ വച്ചും പീഡിപ്പിച്ചു.
വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. ഫ്ളാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചതിലും പുലിപ്പല്ല് കൈവശം വെച്ചതിനും വേടനെതിരെ കേസ് നിലവിലുണ്ട്. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു കഴുത്തില്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് വേടനെതിരെ കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു വേടനെതിരെ വനംവകുപ്പ് ചുമത്തിയത്. തൊട്ടുപിന്നാലെ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Kochi [Cochin],Ernakulam,Kerala
July 31, 2025 10:01 AM IST
‘ലഹരി ഉപയോഗിച്ചശേഷവും പീഡിപ്പിച്ചു; പലപ്പോഴായി പണം വാങ്ങി’; പിന്മാറ്റം മാനസികമായി തളർത്തിയെന്ന് വേടനെതിരെ പരാതി നൽകിയ യുവ ഡോക്ടർ