Leading News Portal in Kerala

ചില്ലി ചിക്കൻ എന്നു പറഞ്ഞ് വവ്വാലിന്റെ ഇറച്ചി വില്പന നടത്തിയ രണ്ടു പേർ അറസ്റ്റിൽ | two arrested in tamilnadu for selling fruitbat meat as chilly chicken


Last Updated:

വന മേഖലയിൽ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്

News18News18
News18

സേലം: ചില്ലി ചിക്കനാണെന്ന് വിശ്വസിപ്പിച്ച് വവ്വാലിന്റെ ഇറച്ചി നൽകിയ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്പേട്ടിലാണ് സംഭവം. തോപ്പൂർ രാമ സ്വാമി വനമേഖലയിൽ നിന്നാണ് രണ്ടു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

ഡാനിഷ്പേട്ട സ്വദേശികളായ എം കമൽ (36), വി സെൽവം (35) എന്നിവരാണ് അറസ്റ്റിലായത്.  തോപ്പൂർ രാമ സ്വാമി വന മേഖലയിൽ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടിരുന്നു. വേട്ടയാടുന്നവരെ കണ്ടെത്തുന്നതിനായി വനം വകുപ്പ് റേഞ്ച് ഓഫീസർ വിമൽ കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം തിരച്ചിൽ നടത്തിയിരുന്നു.

പരിശോധനയിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ വവ്വാലുകളെ വേട്ടയാടിയിരുന്നുവെന്നും അവയുടെ മാംസം പാകം ചെയ്ത് ‘ചില്ലി ചിക്കൻ’ എന്ന പേരിൽ വിൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി. ഞായറാഴ്ച അറസ്റ്റ് ചെയ്ത ഇവരെ തിങ്കളാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.