ഗൾഫിലേക്ക് കൊണ്ടുപോകാൻ അയല്‍വാസി കൊടുത്ത അച്ചാര്‍ കുപ്പിയില്‍ ഒളിച്ചിരുന്നത് എംഡിഎംഎയും ഹാഷിഷ് ഓയിലും MDMA and hashish oil hidden in a pickle bottle given by neighbor to take to the Gulf | Kerala
Last Updated:
അയല്‍വാസിയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഗൾഫിലേക്ക് കൊണ്ടുപോകാൻ അയല്‍വാസി കൊടുത്ത അച്ചാര്‍ കുപ്പിയില്‍ ഒളിച്ചിരുന്നത് എംഡിഎംഎയും ഹാഷിഷ് ഓയിലും. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിൽ മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന് എന്നയാള്‍ ഗൾഫിലേക്ക് കൊടുത്തുവിടാനായികൊണ്ടുവന്ന അച്ചാർ കുപ്പിയിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. വ്യാഴാഴ്ച ഗൾഫിലേക്ക് പോകാനിരിക്കുകയായിരുന്നു മിഥിലാജ്.
വിദേശത്തുള്ള സുഹൃത്തിന് കൊടുക്കണമെന്ന് പറഞ്ഞാണ് ജിസിന് അച്ചാർകുപ്പി മിഥിലാജിന്റെ വീട്ടിൽ ഏൽപ്പിച്ചത്. കുപ്പിയുടെ സീൽ പൊട്ടിയത് കണ്ട് തുറന്നപ്പോഴാണ് കുപ്പിക്കുള്ളിൽ കവറിൽ പൊതിഞ്ഞ നിലയിൽ ലഹരി മരുന്നുകൾ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ ചക്കരക്കല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് മിഥിലാജിന്റെ അയല്‍വാസിയടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
July 31, 2025 6:10 PM IST
ഗൾഫിലേക്ക് കൊണ്ടുപോകാൻ അയല്‍വാസി കൊടുത്ത അച്ചാര്‍ കുപ്പിയില്‍ ഒളിച്ചിരുന്നത് എംഡിഎംഎയും ഹാഷിഷ് ഓയിലും