Leading News Portal in Kerala

Exclusive| കേരളത്തിൽ വീണ്ടും ‘ഘർവാപ്പസി’;  മറ്റു മതങ്ങളിൽപ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള നീക്കം ശക്തം | gharvapasi in kerala again hindu organisations conversion move


Last Updated:

ഛത്തീസ്ഗഡ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ നീക്കം

വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് മതപരിവർത്തനംവിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് മതപരിവർത്തനം
വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് മതപരിവർത്തനം

തിരുവനന്തപുരം:  കേരളത്തില്‍ വീണ്ടും ‘ഘര്‍വാപ്പസി’. മറ്റു മതത്തിൽപ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള നീക്കം ശക്തമാക്കി ഹിന്ദു സംഘടനകൾ. ഛത്തീസ്ഗഡ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ നീക്കം.

ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ ക്രിസ്ത്യൻ ചേരമർ വിഭാഗത്തിൽ‌പ്പെട്ട ഒരു നാലംഗ കുടുംബത്തെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തു. രണ്ട് കുട്ടികൾ ഉള്‍പ്പെടെയുള്ളവരൊയാണ് മതംമാറ്റിയത്. പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

കഴിഞ്ഞ ജൂൺ 30നാണ് കോട്ടയം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ച് ബുദ്ധമതത്തിൽപ്പെട്ട മൂന്നുപേരെ ഹിന്ദുമതത്തിലേക്ക് മാറ്റിയത്. കേരളത്തിലെ മറ്റു ഭാഗങ്ങളിലും രഹസ്യമായി ഇത്തരം ചടങ്ങുകൾ നടക്കുന്നുണ്ടെന്ന വിവരമാണ് സംഘടനകളിൽ നിന്നും ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം നടപടികളുമായി മുന്നോട്ടുപോകാനാണ് വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ തീരുമാനം.

നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയാണ് മതപരിവര്‍ത്തനമെന്ന് സംഘടനകൾ വ്യക്തമാക്കി. പ്രലോഭനം നൽകിയോ നിർബന്ധിച്ചോ ഉള്ള മതംമാറ്റമല്ല നടക്കുന്നതെന്നും സംഘടനകൾ പറയുന്നു. ഗസറ്റ് ഓഫീസറുടെ സർ‌ട്ടിഫിക്കറ്റോടെയാണ് ചടങ്ങുകളെന്നും ഇവര്‍ പറയുന്നു. സ്വമേധയാ മതംമാറാൻ സന്നദ്ധരായിട്ടുള്ളവരെയാണ് ഇത്തരത്തിൽ പരിവർത്തനം നടത്തുന്നതെന്നും സംഘടനാ നേതാക്കൾ‌ പറയുന്നു.

ഹിന്ദുമതത്തിൽ നിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും നൽ‌കി  പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തിയ സംഭവം മുൻപ് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽപോയവരെ തിരികെ ഹിന്ദുമതത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ് തങ്ങൾ നടത്തുന്നതെന്നും സംഘടനാ നേതാക്കൾ ന്യൂസ് 18നോട് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

Exclusive| കേരളത്തിൽ വീണ്ടും ‘ഘർവാപ്പസി’;  മറ്റു മതങ്ങളിൽപ്പെട്ടവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള നീക്കം ശക്തം