Leading News Portal in Kerala

കേരളത്തിൽ മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസ മന്ത്രി | Minister V Sivankutty says there will be discussion on changing the summer holidays in Kerala


Last Updated:

വിഷയത്തിൽ വിവിധ സംഘടനാ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറണെന്ന് മന്ത്രി വ്യക്തമാക്കി

News18News18
News18

തിരുവനന്തപുരം: കേരളത്തിൽ മധ്യവേനലവധി മാറ്റുന്നതിൽ ചർച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ജൂൺ, ജൂലൈ മഴക്കാലമായതിനാൽ ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം, ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അവധിക്ക് മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ഈ വിഷയത്തിൽ വിവിധ സംഘടനാ പ്രതിനിധികളുമായി സർക്കാർ‌ ചർച്ചയ്ക്ക് തയ്യാറണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ സ്കൂൾ സമയം ക്രമീകരിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം.

എന്നാൽ സമയം നീട്ടുന്നത് മദ്രസ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം ചർച്ചയിൽ സർക്കാർ മതസംഘടനകളോട് വിശദികരിക്കുകയും ചെയ്തു.