ഗൂഗിള്‍ സമ്മതിച്ചു; നിങ്ങളോ ? പാസ്‌വേഡ് കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കുവെയ്ക്കാം|Google Says You Can Now Share Passwords With Other Family Members | Tech
Last Updated:
ഈ ഫീച്ചറിനെക്കുറിച്ച് വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗൂഗിള്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ്.
നമ്മുടെ എല്ലാ ഡിജിറ്റല്‍ അക്കൗണ്ടുകളും അവയുടെ പാസ് വേഡുകളും മനസ്സില്‍ ഓര്‍മിക്കാതെ തന്നെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള വിശ്വസനീയമായ മാര്‍ഗമാണ് ഗൂഗിള്‍ പാസ്‌വേഡ് മാനേജര്‍. ഇതുവഴി പ്രത്യേക ആല്‍ഫ-ന്യൂമറിക് പാസ് വേഡ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ സൗകര്യം സൗജന്യവും ഗൂഗിള്‍ അക്കൗണ്ട് ഉള്ള എല്ലാവര്‍ക്കും ലഭ്യവുമാണ്. ഇപ്പോഴിതാ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. നമ്മുടെ പാസ് വേഡുകള്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടാന്‍ കഴിയുന്നതാണ് ഇത്. ഈ ഫീച്ചറിനെക്കുറിച്ച് വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗൂഗിള്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ്.
ഈ ആഴ്ച പുറത്തിറക്കുന്ന 24.20 പതിപ്പിലേക്ക് നിങ്ങളുടെ ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പുതിയ ഫീച്ചര്‍ ലഭിച്ചു തുടങ്ങും. മൊബൈലിലും ഡെസ്‌ക് ടോപ്പിലും മാക്‌സിലും ലഭ്യമായ ക്രോം ബ്രൗസറില്‍ ഇത് ലഭിക്കും. എന്നാല്‍, പാസ് വേഡ് കുടുംബാംഗങ്ങളുമായി പങ്കിടുന്നതിന് ഒരു ഫാമിലി ഗ്രൂപ്പ് നിര്‍മിക്കേണ്ടതുണ്ട്. നിങ്ങള്‍ പാസ്‌വേഡുകള്‍ പങ്കിടുമ്പോള്‍ ആ അംഗങ്ങള്‍ക്ക് മാത്രമേ നിങ്ങളുടെ അക്കൗണ്ടുകളുടെ സ്വകാര്യ വിശദാംശങ്ങള്‍ ലഭിക്കുകയുള്ളൂ.
ഗൂഗിള്‍ ക്രോമിലെ പാസ് വേഡ് മാനേജര്‍ സെക്ഷനില്‍ പോയി നിലവിലുള്ള ഏതെങ്കിലും സേവ് ചെയ്ത അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ നിങ്ങളുടെ പാസ് വേഡിന്റെ പകര്‍പ്പ് പങ്കിടുക എന്ന് പറയുന്ന ഒരു പോപ് അപ് ബോക്‌സ് കാണിക്കും. ഇത് കുടുംബാംഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അവര്‍ക്ക് തങ്ങളുടെ പാസ് വേഡ് മാനേജര്‍ ഉപയോഗിച്ച് അത് പൂരിപ്പിക്കാവുന്നതാണ്. പാസ് വേഡ് ഉപയോഗിച്ച് ഈ അംഗങ്ങള്‍ക്ക് ഏത് ആപ്പിലേക്കും സേവനങ്ങളിലേക്കും സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയും.
ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്തിയാണ് എല്ലാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നതിനാല്‍ പാസ് വേഡുകള്‍ പങ്കിടുന്നത് നിങ്ങളെ തുറന്നുകാട്ടില്ലെന്ന് ഗൂഗിള്‍ ഉറപ്പു നല്‍കുന്നു. ആദ്യം ചെയ്യേണ്ടത് ഫോണിലെ പ്ലേ സ്റ്റോര്‍ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയെന്നതാണ്. കുടുംബാംഗങ്ങള്‍ക്കായി ഒരു ഗ്രൂപ്പ് നിര്‍മിച്ചശേഷം പാസ്‌വേഡ് ഫീച്ചര്‍ ലഭ്യമാണോ എന്ന് നോക്കാവുന്നതാണ്.
New Delhi,New Delhi,Delhi
May 27, 2024 10:23 PM IST