തൃശ്ശൂരിൽ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു|four-year-old boy attacked by a leopard while he sleeping at home in Thrissur | Kerala
Last Updated:
പുലി കുട്ടിയെ കടിച്ച് വലിച്ചുകൊണ്ടുപോകുന്നതുകണ്ട രക്ഷിതാക്കള്‍ നിലവിളിക്കുകയായിരുന്നു
തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു. വീരന്‍കുടി ഉന്നതിയിലാണ് സംഭവം. കുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
വനാതിര്‍ത്തിയോട് ചേര്‍ന്ന് തേയിലത്തോട്ടങ്ങള്‍ ഉള്ള മേഖലയിലാണ് വീട് സ്ഥിതിചെയ്യുന്നത്. രാത്രി രണ്ട് മണിയോടെയാണ് പുലിയുടെ ആക്രമണം. ബേബി-രാധിക ദമ്പതികളുടെ മകന് രാഹുലിനെയാണ് പുലി ആക്രമിച്ചത്.
പുലി കുട്ടിയെ കടിച്ച് വലിച്ചുകൊണ്ടുപോകുന്നതുകണ്ട രക്ഷിതാക്കള്‍ നിലവിളിക്കുകയായിരുന്നു. ബഹളം കൂടിയതോടെ കുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പുലി മടങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.
അടച്ചുറപ്പില്ലാത്ത ഷെഡ്ഡിലാണ് ഈ കുടുംബം കഴിഞ്ഞുവരുന്നത്. കുട്ടിയുടെ തലയിലും കഴുത്തിലും പരുക്കുകളുണ്ട്. വാല്‍പ്പാറയില്‍ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊലപ്പെടുത്തി ഒരു മാസത്തിന് ശേഷമാണ് ഈ ആക്രമണവും ഉണ്ടായിരിക്കുന്നത്.
Thrissur,Kerala
August 01, 2025 10:24 AM IST