ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; മുൻജീവനക്കാർ കീഴടങ്ങി|Former employees surrender in case of Rs 69 lakh embezzlement from Diya Krishna s firm | Kerala
Last Updated:
സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികൾ അവരുടെ അക്കൗണ്ട് ക്യൂആർ കോഡ് ഉപയോഗിച്ച് സ്വീകരിച്ചുവെന്നായിരുന്നു പരാതി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ മുൻജീവനക്കാർ കീഴടങ്ങി. വിനീത, രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്.
ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. ദിയയുടെ ആഭരണ ഷോപ്പിൽ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.
ദിയ ഗർഭിണിയായ ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികൾ അവരുടെ അക്കൗണ്ട് ക്യൂആർ കോഡ് ഉപയോഗിച്ച് സ്വീകരിച്ചുവെന്നായിരുന്നു പരാതി. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു മൂന്നു ജീവനക്കാരികളുടെയും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ.
മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി നൽകിയത്. എന്നാൽ 2 പേർ മാത്രമാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു.
Thiruvananthapuram,Kerala
August 01, 2025 1:08 PM IST