Leading News Portal in Kerala

‘ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം; മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം’: ആർ വി ബാബു| RV Babu opposes bishop Joseph Pamplanys demand to repeal the religious conversion law | Kerala


Last Updated:

‘നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്’

ആർ വി ബാബു, ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിആർ വി ബാബു, ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
ആർ വി ബാബു, ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കൊച്ചി: മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന തലശ്ശേരി അതിരൂപതാ ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ആവശ്യത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആർ വി ബാബു വ്യക്തമാക്കി. 11 സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മതപരിവർത്തന നിയമം പിൻവലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രമാണെന്നും ആർ വി ബാബു പറയുന്നു.

നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്. ക്രൈസ്തവ സഭകൾ ഹിന്ദുക്കളുടെ ദാരിദ്ര്യം മുതലെടുത്ത് സേവനത്തിൻ്റെ മറവിൽ രാജ്യത്തെങ്ങും നടത്തി വന്ന മതം മാറ്റങ്ങളെ തടയിടാനാണ് കോൺഗ്രസ് സർക്കാരുകൾ 1967 മുതൽ മതപരിവർത്തന നിയമങ്ങൾ ഓരോ സംസ്ഥാനത്തും കൊണ്ടുവന്നത്. മതം മാറ്റക്കാര്യത്തിൽ സഭകൾക്കുള്ളത് കുപ്രസിദ്ധമായ ചരിത്രമാണെന്ന് പാംപ്ലാനി ബിഷപ്പിനെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ആർ വി ബാബു ചൂണ്ടിക്കാട്ടി.

കുറിപ്പിൻ്റെ പൂ‍ർണരൂപം

ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം.

11 സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മതപരിവർത്തന നിയമം പിൻവലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രമാണ് .ക്രൈസ്തവ സഭകൾ ഈ നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്. ക്രൈസ്തവ സഭകൾ ഹിന്ദുക്കളുടെ ദാരിദ്ര്യം മുതലെടുത്ത് സേവനത്തിൻ്റെ മറവിൽ രാജ്യത്തെങ്ങും നടത്തി വന്ന മതം മാറ്റങ്ങളെ തടയിടാനാണ് കോൺഗ്രസ് സർക്കാരുകൾ 1967 മുതൽ മതപരിവർത്തന നിയമങ്ങൾ ഓരോ സംസ്ഥാനത്തും കൊണ്ടുവന്നത്.

മതം മാറ്റക്കാര്യത്തിൽ സഭകൾക്കുള്ളത് കുപ്രസിദ്ധമായ ചരിത്രമാണെന്ന് പാംപ്ലാനി ബിഷപ്പിനെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് കൊണ്ടാണ് മഹാത്മാ ഗാന്ധി പോലും മതം മാറ്റം നിരോധിക്കണമെന്ന് പറഞ്ഞത്. ദാരിദ്ര്യം ദൈവത്തിൻ്റെ വരദാനമാണെന്നും അത് വഴി ദരിദ്രരരെ ക്രിസ്തുവിൻ്റെ മാർഗ്ഗത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും പറഞ്ഞത് മിഷണറീസ് ഓഫ് ചാരിറ്റീസിലെ സിസ്റ്റർ നിർമ്മലയായിരുന്നു. 2000-ാമാണ്ടോടെ ലോകത്തെ സുവിശേഷവൽക്കരിക്കാൻ ജ്യോഷ്യാ ഒന്ന്, ജ്യോഷ്യോ 2 എന്നിങ്ങനെ പ്രഖ്യാപിച്ച് വിദേശഫണ്ടിൻ്റെ സഹായത്തോടെ വൻ മതപരിവർത്തന പദ്ധതികൾ തയ്യാറാക്കിയത് world Council of Churches ആയിരുന്നു.

മതം മാറ്റത്തെ കുറിച്ചുള്ള ഒരു കേസിൽ മതം പ്രചരിപ്പിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 നൽകുന്ന സ്വാതന്ത്ര്യം മതം മാറ്റാനുള്ള സ്വാതന്ത്ര്യമല്ലെന്ന് ബഹു: സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് 1978 ൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും മതം മാറ്റ നിരോധന നിയമം നടപ്പാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശം കേരള സർക്കാർ നടപ്പാക്കണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം; മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം’: ആർ വി ബാബു