Leading News Portal in Kerala

World Menstrual Hygiene Day 2024: സാനിട്ടറി പാഡും മെന്‍സ്ട്രല്‍ കപ്പും: ഏതാണ് നല്ലത്? ആര്‍ത്തവ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|World Menstrual Hygiene Day 2024: Tips and Practices For Menstrual Health | Health


ആര്‍ത്തവ ശുചിത്വം പാലിക്കുന്നതിലൂടെ സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കാന്‍ സാധിക്കും. അശാസ്ത്രീയമായ രീതിയില്‍ ആര്‍ത്തവത്തെ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടായേക്കുന്ന ചില പ്രശ്‌നങ്ങള്‍ താഴെപ്പറയുന്നു;

1. പ്രത്യുല്‍പ്പാദന അവയവങ്ങളില്‍ അണുബാധയുണ്ടാകും.

2. അണുബാധ ചിലപ്പോള്‍ വന്ധ്യതയിലേക്ക് നയിച്ചേക്കാം.

3. വൃത്തിഹീനമായ സാനിട്ടറി പാഡുകളുടെ ഉപയോഗം കാരണം ജനനേന്ദ്രിയത്തിലെ ചര്‍മ്മത്തിലും മറ്റും ചൊറിച്ചിലുകളും അണുബാധയും ഉണ്ടാകും.

4. മൂത്രസംബന്ധരോഗങ്ങള്‍ ഉണ്ടാകും.

ആര്‍ത്തവ സമയത്ത് ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.

1. വിവിധ ആര്‍ത്തവ ഉല്‍പ്പന്നങ്ങളെപ്പറ്റി പഠിച്ചശേഷം നിങ്ങള്‍ക്ക് അനിയോജ്യമായവ തെരഞ്ഞെടുക്കുക.

2. സുരക്ഷിതമായ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുക. സാനിട്ടറി പാഡില്‍ നിന്ന് മെന്‍സ്ട്രല്‍ കപ്പിലേക്ക് മാറാന്‍ ശ്രമിക്കുക. ചെലവ് കുറവും മറ്റ് ചര്‍മ്മരോഗങ്ങള്‍ ഉണ്ടാക്കാത്തതുമാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. പുനരുപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും.

3. സാനിട്ടറി പാഡുകളും മെന്‍സ്ട്രല്‍ കപ്പുകളും കൃത്യമായി ഇടവേളകളില്‍ മാറ്റി ഉപയോഗിക്കണം.

4. പോഷകാംശമുള്ള ആഹാരം കഴിക്കണം. വെള്ളം ധാരാളം കുടിക്കണം.

5. ശാരീരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതില്ല. നിങ്ങള്‍ക്ക് കഴിയുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.

6. ദിവസവും കുളിക്കണം. ജനനേന്ദ്രിയ ഭാഗം വൃത്തിയാക്കി വെയ്ക്കാൻ ശ്രദ്ധിക്കണം.

7. കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

8. സാനിട്ടറി പാഡുകള്‍ ടോയ്‌ലെറ്റ് പേപ്പറില്‍ പൊതിഞ്ഞ് വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുക. ശേഷം ശരിയായ രീതിയില്‍ സംസ്‌കരിക്കുക.

ആര്‍ത്തവ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശമില്ലാതെയുള്ള പെര്‍മ്യൂമ്ഡ്, നോണ്‍ പെര്‍ഫ്യൂമ്ഡ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്.

2. സാനിട്ടറി പാഡുകള്‍ കൃത്യമായ സമയത്ത് മാറ്റണം. ഒരുപാട് നേരം അവയുപയോഗിക്കരുത്.

3. സിന്തറ്റിക് വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്.

4. സാനിട്ടറി പാഡുകളും മറ്റും ടോയ്‌ലറ്റിലിടരുത്.

5. ആര്‍ത്തവത്തെപ്പറ്റിയുള്ള തെറ്റായ ധാരണകളില്‍ വീഴരുത്.

മലയാളം വാർത്തകൾ/ വാർത്ത/Health/

World Menstrual Hygiene Day 2024: സാനിട്ടറി പാഡും മെന്‍സ്ട്രല്‍ കപ്പും: ഏതാണ് നല്ലത്? ആര്‍ത്തവ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ