Leading News Portal in Kerala

‘ഉപകരണം ഉപയോഗിക്കുന്നതല്ല, മാറ്റിവച്ചിരിക്കുന്നു’; നോട്ടിസിന് മറുപടി നല്‍കുമെന്ന് ഡോ. ഹാരിസ് | Kerala


Last Updated:

ശസ്ത്രക്രിയ ഉപകരണ ഭാഗം കാണാതായെന്ന റിപ്പോർട്ടിന്മേലാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്

News18News18
News18

തിരുവനന്തപുരം മെഡി.കോളജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ നോട്ടിസിന് മറുപടി നല്‍കുമെന്ന് ഡോ. ഹാരിസ്. ആരോഗ്യവകുപ്പ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഉപകരണം ഉപയോഗിക്കുന്നതല്ല, മാറ്റിവച്ചിരിക്കുന്നവെന്നും അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയ ഉപകരണ ഭാഗം കാണാതായെന്ന റിപ്പോർട്ടിന്മേലാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

മോ സിലോസ്കോപ്പ് എന്ന ഉപകരണത്തിന്‍റെ ഭാഗം കാണാതായെന്നാണ്, ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തൽ അന്വേഷിച്ച വിദഗ്ധ സമിതി കണ്ടെത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാനാണ് വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നത്.

ഡോക്ടർ ബി പദ്മകുമാർ ആണ് സമിതിയുടെ അധ്യക്ഷൻ. വിദഗ്ധസമിതി യൂറോളജി വിഭാഗത്തിലെ മോസിലോസ്കോപ്പ് എന്ന ഉപകരണത്തിന്റെ ഭാഗങ്ങൾ കാണാനില്ലെന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജ് തന്നെ ഇക്കാര്യം മാധ്യങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഉപകരണങ്ങളെല്ലാം ഭദ്രമായി ഉണ്ടെന്നായിരുന്നു വകുപ്പ് മേധാവി ഡോക്ടർ ഹാരിസ് ചിറയ്ക്കലിന്‍റെ മറുപടി.