Leading News Portal in Kerala

യുവതിയുടെ സ്വകാര്യഭാഗങ്ങളിലും ചുണ്ടിലുമുൾപ്പെടെ 80 ഓളം മുറിവുകൾ; പാലക്കാട് 46-കാരിയെ പീഡിപ്പിച്ചു കൊന്ന പ്രതി പിടിയിൽ | Accused arrested in rape and murder of 46 year old woman in palakkad | Crime


Last Updated:

പ്രതിയുടെ ആക്രമണത്തിൽ യുവതിയുടെ വാരിയെല്ലിന് പൊട്ടലും നട്ടെല്ലിനു ക്ഷതവുമേറ്റിരുന്നു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ന​ഗരമധ്യത്തിൽ വച്ച് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യനാണ് അറസ്റ്റിലായത്. 46 കാരിയെ അതിക്രൂരമായാണ് സുബ്ബയ്യൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സുബ്ബയ്യൻ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ ആക്രമണത്തിൽ യുവതിയുടെ ചുണ്ടിലും സ്വകാര്യഭാ​ഗങ്ങളിലും എൺപതോളം മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പീഡനശേഷം ശ്വാസം മുട്ടിച്ചാണ് പ്രതി യുവതിയെ കൊന്നതെന്നാണ് പ്രാഥമിക നി​ഗമനം. അവശനിലയിലായ യുവതിയെ ഭാര്യ എന്ന് പറഞ്ഞാണ് പ്രതി ആശുപത്രിയിൽ എത്തിച്ചത്.

പാലക്കാട്‌ സ്റ്റേഡിയം ബൈപ്പാസ് പരിസരത്ത് വച്ചാണ് 46 കാരി അതിക്രൂര പീഡനത്തിനിരയായത്. ഇയാളുടെ ആക്രമണത്തിൽ യുവതിയുടെ വാരിയെല്ലിന് പൊട്ടലും നട്ടെല്ലിനു ക്ഷതവുമേറ്റു. ശബ്ദം ഉണ്ടാക്കാതിരിക്കാൻ ശ്വാസം മുട്ടിച്ചു. യുവതിയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. പീഡനത്തിനുശേഷം മരിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോൾ പ്രതി രക്ഷകൻ ചമഞ്ഞു യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഭാര്യ എന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി എത്തിച്ചത്. പക്ഷേ ആശുപത്രിയിൽ നിരീക്ഷണത്തിനായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന, ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ എ വിജുവിന് സംശയം തോന്നി. നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു.

നിരവധി കേസുകളിൽ പ്രതിയാണ് സുബ്ബയ്യൻ. 2023 ൽ ഭാര്യയെയും അമ്മയേയും ഗാർഹിക പീഡനത്തിന് ഇരയാക്കിയതിന് സുബ്ബയ്യനെതിരെ മീനാക്ഷിപ്പുരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ സർക്കാർ ആശുപത്രി തല്ലി തകർത്ത കേസിലും ഇയാൾ പ്രതിയാണ്. ആക്രി പെറുക്കിയാണ് സുബ്ബയ്യൻ ജീവിക്കുന്നത്. തെരുവിൽ അലഞ്ഞു നടക്കുന്ന യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോകുന്നത് കണ്ട ദൃക്സാക്ഷികളുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. പാലക്കാട് എഎസ്പി രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

യുവതിയുടെ സ്വകാര്യഭാഗങ്ങളിലും ചുണ്ടിലുമുൾപ്പെടെ 80 ഓളം മുറിവുകൾ; പാലക്കാട് 46-കാരിയെ പീഡിപ്പിച്ചു കൊന്ന പ്രതി പിടിയിൽ