ദേശീയ സിനിമാ അവാർഡിനും മാധവ് സുരഷിനും ട്രോളുമായി കേരളാ പോലീസ് Kerala Police trolls National Film Awards and Madhav Suresh through facebook post | Kerala
Last Updated:
നിയമപ്രകാരമല്ലാത്ത കുടിയേറ്റങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ട്രോൾ
ദേശീയ സിനിമാ അവാർഡിനും നടൻ മാധവ് സുരഷിനും ട്രോളുമായി കേരളാ പോലീസ്. നിയമപ്രകാരമല്ലാത്ത കുടിയേറ്റങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ദേശീയ സിനിമാ അവാർഡിനെയും നടൻ മാധവ് സുരഷിനെയും ട്രോളിയിരിക്കുന്നത്. മാധവ് സുരേഷിന്റെ കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ ‘എന്തിനാട് കൊന്നിട്ട്‘, ‘നമ്മൾ അനാഥരാണ് ഗുണ്ടകളല്ല‘ തുടങ്ങിയ ഡയലോഗുകൾ സോഷ്യൽ മീഡിയയിലടക്കം നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഇതിനെ ഓർമ്മിപ്പിക്കുന്ന തരത്തിലെ വാചകങ്ങളിലാണ് നിയമപ്രകാരമല്ലാത്ത കുടിയേറ്റങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ‘നമ്മൾ മലയാളികളാണ് … മണ്ടന്മാരല്ല ..!!‘ എന്ന വാചകത്തിൽ തുടങ്ങുന്ന പോസ്റ്റ് നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ, ജോലിക്കോ പോകാൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു. ആടുജീവിതം തഴയപ്പെട്ടതുപോലെ കഷ്ടപ്പെട്ടിട്ട് ഫലമില്ലാതാകുമെന്നും പോസ്റ്റില്‍ പറയുന്നു. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.
മറ്റു രാജ്യങ്ങളിൽ നിയമവിരുദ്ധമായി പ്രവേശിച്ചാലോ, ജോലിയിലേർപ്പെട്ടാലോ നിങ്ങൾ നിയമനടപടികൾ നേരിടേണ്ടതായി വരും. അത് നിങ്ങൾ അവിടെ ജയിലിലാകുവാനും വലിയ പിഴ അടയ്ക്കാൻ ബാധ്യസ്ഥനാകുവാനും കാരണമാകും.അനധികൃതമായി കുടിയേറ്റപ്പെട്ടവർ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേർപ്പെട്ടവർക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാർക്ക് ലഭിക്കില്ലെന്നും യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ടെന്നും കേരള പൊലീസിന്റെ പോസ്റ്റിൽ പറയുന്നു.
അംഗീകൃത ഏജൻസികളിലൂടെ അല്ലാതെ വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർ അവിടത്തെ തൊഴിൽരീതികളെക്കുറിച്ചോ, തൊഴിൽദാതാവിനെക്കുറിച്ചോ, ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ, തൊഴിൽസാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വർധിപ്പിക്കുന്നു. അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളിൽ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുതെന്നും പോസ്റ്റിൽ പറയുന്നു.
നമ്മൾ മലയാളികളാണ് … മണ്ടന്മാരല്ല ..!!
നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ, ജോലിക്കോ പോകാൻ ശ്രമിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
മറ്റു രാജ്യങ്ങളിൽ നിയമവിരുദ്ധമായി പ്രവേശിച്ചാലോ, ജോലിയിലേർപ്പെട്ടാലോ നിങ്ങൾ നിയമനടപടികൾ നേരിടേണ്ടതായി വരും. അത് നിങ്ങൾ അവിടെ ജയിലിലാകുവാനും വലിയ പിഴ അടയ്ക്കാൻ ബാധ്യസ്ഥനാകുവാനും കാരണമാകും.
അനധികൃതമായി കുടിയേറ്റപ്പെട്ടവർ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേർപ്പെട്ടവർക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാർക്ക് ലഭിക്കില്ല. യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ട്.
അംഗീകൃത ഏജൻസികളിലൂടെ അല്ലാതെ വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർ അവിടത്തെ തൊഴിൽരീതികളെക്കുറിച്ചോ, തൊഴിൽദാതാവിനെക്കുറിച്ചോ, ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ, തൊഴിൽസാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വർധിപ്പിക്കുന്നു. അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളിൽ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുത്.
Thiruvananthapuram,Kerala
August 02, 2025 10:38 PM IST