Leading News Portal in Kerala

JioCinema | പരസ്യങ്ങളില്ലാതെ ആസ്വദിക്കാം; പുതിയ സബ്സ്ക്രിപ്ഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോസിനിമ | jio cinema introduced new premium subscription plans with Ad Free experience in 4K quality | Tech


Last Updated:

പരസ്യങ്ങളില്ലാത്ത സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ അവതരിപ്പിച്ചു കൊണ്ടാണ് രാജ്യത്തെ മുന്‍നിര ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ തങ്ങളുടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്

സിനിമ- വെബ് സീരീസ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ജിയോ സിനിമ. പരസ്യങ്ങളില്ലാത്ത സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ അവതരിപ്പിച്ചു കൊണ്ടാണ് രാജ്യത്തെ മുന്‍നിര ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ തങ്ങളുടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതിമാസം 29 രൂപ നിരക്കില്‍ പരസ്യങ്ങളില്ലാതെ 4K ദൃശ്യമികവോടെ ഓണ്‍ലൈനായും ഓഫ് ലൈനായും വീഡിയോ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന  പ്രീമിയം പ്ലാന്‍ ആണ് പ്രഖ്യാപനത്തിലെ ഹൈലൈറ്റ്. എക്സ്ക്ലൂസീവ് വെബ് സീരിസുകള്‍, ഹോളിവുഡ് സിനിമകള്‍, ടിവി ഷോകള്‍, കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍ തുടങ്ങിയ ഉപഭോക്തക്കള്‍ക്ക് ലഭ്യമാകും. 89 രൂപയുടെ പ്രതിമാസ ഫാമിലി പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഒരേ സമയം 4 ഡിവൈസുകളില്‍ ജിയോ സിനിമ ഈ പ്ലാനില്‍ ആസ്വദിക്കാം.

നിലവിലുള്ള ജിയോസിനിമ പ്രീമിയം അംഗങ്ങൾക്ക് ഇപ്പോൾ ‘ഫാമിലി’ പ്ലാനിന്‍റെ എല്ലാ അധിക ആനുകൂല്യങ്ങളും അധിക ചെലവില്ലാതെ ആസ്വദിക്കാനാകും. ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള സ്പോർട്സ് ഉള്ളടക്കം  പരസ്യത്തോടെ സൗജന്യമായി തുടർന്നും ലഭ്യമാകും എന്നും ജിയോ അറിയിച്ചു.

എല്ലാ ഇന്ത്യൻ കുടുംബങ്ങള്‍ക്കും വേണ്ടി ഒരുക്കിയ പ്ലാനുകളാണ് ഇതെന്ന് വയാകോം 18 ഡിജിറ്റല്‍ സിഇഒ കിരൺ മണി പറഞ്ഞു. ജിയോസിനിമ പ്രീമിയം അവതരിപ്പിക്കുന്നത് പ്രീമിയം എന്‍റര്‍ടെയ്മെന്‍റ് ഷോകളും മറ്റും ഉപയോഗിക്കാനുള്ള അധിക ചിലവും മറ്റും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.