Leading News Portal in Kerala

ജിമ്മില്‍ വ്യായാമത്തിനിടെ വെള്ളം കുടിച്ചതിനു പിന്നാലെ 37കാരന്‍ കുഴഞ്ഞുവീണു മരിച്ചു‌|37-year-old man collapses and dies after drinking water during gym workout | India


Last Updated:

വെള്ളം കുടിച്ചതിന് പിന്നാലെ യുവാവ് ഒന്ന് തിരിഞ്ഞതിനുശേഷം പെട്ടെന്ന് കുഴഞ്ഞു വീഴുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം

News18News18
News18

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വെള്ളം കുടിച്ചതിനു പിന്നാലെ കുഴഞ്ഞുവീണ 37 കാരൻ മരിച്ചു. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മിലാണ് സംഭവം. മിലിന്ദ് കുൽക്കർണിയെന്ന യുവാവാണ് മരിച്ചത്.

വെള്ളം കുടിച്ചതിന് പിന്നാലെ ഒന്ന് തിരിഞ്ഞതിനുശേഷം പെട്ടെന്ന് കുറഞ്ഞു വീഴുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന സൂചന.

ജിമ്മിലുണ്ടായിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മിലിന്ദിന്റെ ഭാര്യ ഡോക്ടറാണ്. കഴിഞ്ഞ ആറുമാസമായി ജിമ്മില്‍ പോകുന്നയാളാണ് മിലിന്ദ്.

ദിവസങ്ങൾക്കു മുമ്പ് കൊച്ചിയിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചിരുന്നു. . മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ബുധൻ രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്.

മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിലാണ് സംഭവം. ആ സമയം ജിമ്മിൽ ആളുണ്ടായിരുന്നില്ല. സാധാരണ രാവിലെ 6 മണിയോടെയാണ് ഇയാൾ ജിമ്മിൽ എത്താറുള്ളത്.

എന്നാൽ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിനു മുൻപ് നെഞ്ചിൽ കൈകൾ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.