Leading News Portal in Kerala

ജയിലിലുള്ള ഭർത്താവിന് ജാമ്യം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച ആറംഗ സംഘം പിടിയിൽ|Six-member gang arrested for sexually assault woman after promising bail to her husband from jail | Crime


Last Updated:

തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായ യുവതിയുടെ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായിക്കാമെന്നു പറഞ്ഞാണ് പീഡനം

News18News18
News18

ജയിലിൽ ഉള്ള ഭർത്താവിനെ ജാമ്യത്തിൽ എടുക്കാനായി സഹായം വാഗ്ദാനം ചെയ്തു യുവതിയെ സംഘംചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ആറംഗ സംഘം പിടിയിൽ.

തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായാണ് യുവതിയുടെ ഭർത്താവ് ജയിലിലായത്. ഇയാളെ ജാമ്യത്തിലറക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പീഡനം.

യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ ലോഡ്ജ് നടത്തിപ്പുകാരനടക്കം പിടിയിൽ.

ജൂലൈ 27 നായിരുന്നു സംഭവം. ലോഡ്ജ് നടത്തിപ്പുകാരൻ മണ്ണാർക്കാട് അരിയൂർ ആര്യമ്പാവ് കോളർമുണ്ട വീട്ടിൽ രാമചന്ദ്രൻ(63), തിരൂർ വെങ്ങാലൂർ കുറ്റൂർ അത്തൻപറമ്പിൽ റെയ്ഹാൻ(45), കൊപ്പം വിളയൂർ സ്വദേശി കണിയറക്കാവ് താമസിക്കുന്ന മുണ്ടുക്കാട്ടിൽ സുലൈമാൻ(47),

കുന്നക്കാവ് പുറയത്ത് സൈനുൽ ആബിദീൻ (41), പയ്യനാട് തോരൻ വീട്ടിൽ ജസീല(27), ഇവരുടെ ഭർത്താവ് പള്ളിക്കൽ ബസാർ ചോലക്കൽ കൂറായി വീട്ടിൽ സനൂഫ് (36) എന്നിവരാണ് അറസ്റ്റിലായത്.

രാമചന്ദ്രനും ജസീലയും സനൂഫുമാണ് യുവതിയെ പെരിന്തൽമണ്ണയിൽ ഉള്ള ലോഡ്ജിൽ എത്തിച്ചത്. ഇവിടെവെച്ച് രാമചന്ദ്രനും റൈഹാനും സുലൈമാനും സൈനുൽ ആബിദീനും ചേർന്ന് ആണ് യുവതിയെ പീഡിപ്പിച്ചത്. മറ്റു പ്രതികളിൽ നിന്നും രാമചന്ദ്രൻ പണം കൈപ്പറ്റിയ ശേഷം ജസീലയും സനൂഫുമായി വീതിച്ചെന്നും പോലീസ് പറയുന്നു.