പത്തനംതിട്ടയിൽ മകൾ പള്ളിയിൽ പോയി തിരിച്ചുവന്നപ്പോൾ അമ്മ കിണറ്റിൽ മരിച്ച നിലയിൽ | Mother found dead at well when daughter was not at home in pathanamthitta | Kerala
Last Updated:
30 അടി താഴ്ചയുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
പത്തനംതിട്ടയിൽ 72-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ പന്നിവിഴ സ്വദേശി അന്നമ്മ ചാക്കോയാണ് മരിച്ചത്.
മരണകുറിപ്പ് കണ്ടെത്തി. മകൾ പള്ളിയിൽ പോയി വന്നപ്പോൾ അമ്മയെ കാണാനില്ലായിരുന്നു. തിരച്ചിലിനിടെയാണ് കിണറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
30 അടി താഴ്ചയുള്ള കിണറ്റിൽ ചാടിയാണ് ഇവർ ജീവനൊടുക്കിയത്. ഇന്ന് രാവിലെ 10 മണിയ്ക്കാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മകൾ റിഞ്ചു പള്ളിയിൽ പോകുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിരുന്നു. അതിനുശേഷം ആണ് ചാടിയതെന്നാണ് സംശയം. രോഗങ്ങൾ മൂലമുള്ള മാനസിക പ്രയാസം കാരണമാണ് ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അടൂർ ഫയർഫോഴ്സിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയ്സൺ ജോൺ, സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ, യൂസുഫ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് പൊലീസിനെ അറിയിച്ചു.
Pathanamthitta,Kerala
August 03, 2025 2:43 PM IST